തലസ്ഥാനത്ത് വൻ സ്വര്‍ണ വേട്ട; വിമാനത്താവളത്തില്‍ നിന്നും ആറ് കിലോ സ്വര്‍ണ്ണം പിടിച്ചു; പത്ത് സ്ത്രീകളടക്കം പതിമൂന്ന് പേര്‍ പിടിയില്‍

Spread the love

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ വൻ സ്വര്‍ണ വേട്ട.

തിരുവനന്തപുരത്ത് നിന്നും 6 കിലോ സ്വര്‍ണ്ണം പിടിച്ചു. ഇതില്‍ പത്ത് സ്ത്രീകളടക്കം പതിമൂന്ന് പേര്‍ പിടിയിലായി.
ഡിആര്‍ഐയും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇത് പിടിച്ചെടുത്തത്.

വിമാനത്താവളം വഴി കടത്തുകയായിരുന്ന ആറ് കിലോ സ്വര്‍ണ്ണം ശ്രീലങ്കൻ പൗരൻമാരായ 10 സ്ത്രീകളും മൂന്നു പുരുഷൻമാരും ഒരു തമിഴ്നാട് സ്വദേശിയുടെയും പക്കല്‍ നിന്നാണ് പിടികൂടിയത്. എല്ലാവരെയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഷൂവില്‍ അടക്കം ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്തിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവളത്തില്‍ എത്തിയ വിമാനങ്ങളില്‍ നിന്നും 91 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടിയിരുന്നു. മൂന്ന് കേസുകളിലായാണ് 1.793കിലോ ഗ്രാം സ്വര്‍ണ്ണമാണ് പിടിച്ചത്.

ദുബായില്‍ നിന്നും വന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ സീറ്റിനടിയില്‍ നിന്നും 452 ഗ്രാം സ്വര്‍ണ്ണം പിടികൂടി. ചെന്നൈയില്‍ നിന്നുമെത്തിയ ഇൻഡിഗോ വിമാനത്തില്‍ നിന്നും 749ഗ്രാം സ്വര്‍ണ്ണം കണ്ടെടുത്തു. ടോയ്ലെറ്റില്‍ നിന്നുമാണ് സ്വര്‍ണ്ണമാല കണ്ടെത്തിയത്.

ഷാര്‍ജയില്‍ നിന്നുമുള്ള എയര്‍ അറേബ്യ വിമാനത്തില്‍ എത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് അബ്ദുള്‍ സവിദില്‍ നിന്നും 592 ഗ്രാം സ്വര്‍ണ്ണം പിടികൂടി.