ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട്; തിരുവനന്തപുരം വിമാനത്താവളത്തിന്റെ റണ്‍വേ നാളെ അഞ്ച് മണിക്കൂര്‍ അടച്ചിടും; വൈകിട്ട് നാല് മുതല്‍ രാത്രി ഒൻപത് വരെ അദാനി എയര്‍പോര്‍ട്ടില്‍ പറക്കലും ഇറങ്ങലും ഇല്ല

Spread the love

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ടിന്റെ ഭാഗമായ ഘോഷയാത്രയ്ക്കായി തിരുവനന്തപുരം വിമാനത്താവളത്തിന്റെ റണ്‍വേ വ്യാഴാഴ്ച അഞ്ച് മണിക്കൂര്‍ അടച്ചിടും.

video
play-sharp-fill

വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുമെന്ന് ടിയാല്‍ അറിയിച്ചു. വൈകുന്നേരം 4.45 മുതല്‍ രാത്രി 9 വരെയുള്ള സര്‍വീസുകളാണ് നിര്‍ത്തിവയ്ക്കുന്നത്.

പുതുക്കിയ വിമാന ഷെഡ്യൂളുകളും സമയക്രമങ്ങളും അറിയാന്‍ യാത്രക്കാര്‍ എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കുന്ന ‘അല്‍പശി’ ഉത്സവത്തിനും മാര്‍ച്ച്‌-ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന ‘പൈങ്കുനി’ ഉത്സവത്തിനും വിമാനത്താവളത്തിലെ റണ്‍വേ അടയ്ക്കാറുണ്ട്. വ്യാഴം വൈകിട്ട് അഞ്ചോടെ ആറാട്ട് ചടങ്ങുകള്‍ ആരംഭിക്കും.

ആറാട്ട് ഘോഷയാത്രയില്‍ തിരുവല്ലം പരശുരാമക്ഷേത്രം, നടുവൊത്ത് മഹാവിഷ്ണുക്ഷേത്രം, അരകത്ത് ദേവിക്ഷേത്രം, പാല്‍ക്കുളങ്ങര ചെറിയ ഉദേശ്വരം മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള ആറാട്ട് വിഗ്രഹങ്ങളും ഉണ്ടാകും.