
തിരുവനന്തപുരം : ബൈക്ക് അപകടത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം. ആഴാകുളം ചിറ്റാഴാകുളം മേലെ ചാനൽക്കര വീട്ടിൽ ബാബു (59) ആണ് മരിച്ചത്.
തിരുവോണ ദിവസം രാത്രിയായിരുന്നു സംഭവം. ഓണാഘോഷ പരിപാടികൾ കണ്ട് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ബാബുവിനെ ബൈക്കിടിച്ച് തെറിപ്പിക്കുകയായിരുന്നു.
നാട്ടുകാർ ഉടനെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യ: ഷൈനി.മക്കൾ: നിമിഷ ബാബു, നിഖിൽ ബാബു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.