video
play-sharp-fill
വർക്കലയിൽ രോഗം സ്ഥിരീകരിച്ച ഇറ്റാലിയൻ വിനോദ സഞ്ചാരിയുടെ സമ്പർക്ക ലിസ്റ്റ് എടുക്കുന്നത് ദുഷ്‌കരം ; തലസ്ഥാനത്ത് ജനങ്ങൾ പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടർ

വർക്കലയിൽ രോഗം സ്ഥിരീകരിച്ച ഇറ്റാലിയൻ വിനോദ സഞ്ചാരിയുടെ സമ്പർക്ക ലിസ്റ്റ് എടുക്കുന്നത് ദുഷ്‌കരം ; തലസ്ഥാനത്ത് ജനങ്ങൾ പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തലസ്ഥാനത്തെ ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദേശം നൽകി ജില്ലാ ഭരണകൂടം. മുൻകരുതലിന്റെ ഭാഗമായി ജനങ്ങൾ വീട്ടിലിരിക്കണം. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ പുറത്തിറങ്ങാവൂയെന്നും ജില്ലാ കളക്ടർ അറിയിച്ചു. മാളുകളും ബീച്ചുകളും അടയ്ക്കും. ഉത്സവങ്ങളും ആഘോഷങ്ങളും മാറ്റിവെയ്ക്കണം.

 

രോഗലക്ഷണമുള്ളവർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടു. ബ്യൂട്ടി പാർലറുകൾ, ജിം തുടങ്ങിയ അടയ്ക്കാനും നിർദേശം നൽകി.പലരും നിരീക്ഷണം പാലിക്കുന്നില്ലെന്നും ജില്ലാ കളക്ടർ സൂചിപ്പിച്ചു വർക്കലയിൽ ജാഗ്രത കൂട്ടാൻ നിർദേശം നൽകി. വർക്കലയിൽ രോഗം സ്ഥിരീകരിച്ച ഇറ്റാലിയൻ വിനോദ സഞ്ചാരിയുടെ സമ്പർക്ക ലിസ്റ്റ് എടുക്കുന്നത് ദുഷ്‌കരമാണെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇയാൾ നിർദേശങ്ങൾ പാലിച്ചില്ല. 15 ദിവസം ഇയാൾ പുറത്ത് ഇടപഴകിയിട്ടുണ്ട്. ഓട്ടോയിലാണ് ആശുപത്രിയിലെത്തിയത്. ഒപ്പമുണ്ടായിരുന്ന ആളുകളുടെ വിവരങ്ങളും ലഭിച്ചിട്ടില്ല. ഉത്സവത്തിന് പോയതും അന്വേഷിക്കുമെന്നും കളക്ടർ വ്യക്തമാക്കി. ഇയാൾക്ക് ഇംഗ്ലീഷ് അറിയില്ല. ഇറ്റാലിയൻ ഭാഷയിലാണ് സംസാരിക്കുന്നത്. അതുക്കൊണ്ട് ആശയവിനിമയം ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.