തിരുവനന്തപുരത്തെ മ്യൂസിയവും, മൃഗശാലയും അടച്ചു : ജില്ലാ കലക്ടറുടെ ഉത്തരവിൻമേലാണ് നടപടി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ മ്യൂസിയവും, മൃഗശാലയും മാർച്ച് 31 വരെ അടച്ചിടാൻ ജില്ല കളക്ടർ. മുൻകരുതലുകളുടെ ഭാഗമായിയാണ്് മൃഗശാലയും മ്യൂസിയവും അടച്ചിടാൻ ഉത്തരവിട്ടത്. കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ, സിനിമ തീയറ്ററുകൾ ഉൾപ്പെടെയുള്ളവ അടച്ചിട്ടിരിക്കുകയാണ്. തിരുവനന്തപുരത്തെ പ്ലാനിറ്റോറിയവും 31 വരെ അടച്ചിടും. വിവാഹ ചടങ്ങുകൾ, ഉത്സവങ്ങൾ, മതപരമായ ചടങ്ങുകൾ എന്നിവ തത്കാലത്തേക്ക് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ആളുകൾ കൂട്ടമായി എത്തുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.