
തമിഴ്നാടിന് പുറമെ കേരളത്തിലും പ്രവർത്തനം വ്യാപിപ്പിക്കാൻ തമിഴ്നാട് വെട്രി കഴകം (ടിവികെ).അടുത്ത മാസം കേരളത്തിലെ സംസ്ഥാന ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിക്കാൻ നീക്കം നടക്കുന്നുവെന്ന് റിപ്പോർട്ടുകള്‍ പുറത്തുവന്നു. ടിവികെയുടെ കേരള ഘടനം പ്രഖ്യാപനത്തിനും പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുമായി വിജയ് ആരാധക കൂട്ടായ്മയുടെ 14 ജില്ലകളിലെയും നേതാക്കള്‍ ഇന്നലെ കൊച്ചിയില്‍ യോഗം ചേർന്നു.
ടിവികെ സംഘടിപ്പിക്കുന്ന സമത്വ ക്രിസ്മസ് ആഘോഷം ഇന്ന് മഹാബലിപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടക്കും. കഴിഞ്ഞ ദിവസം ബിഹാറിലെ ഹം പാർട്ടിയും കേരളത്തില്‍ ഘടനം രൂപീകരിക്കുമെന്ന് അറിയിച്ചിരുന്നു. വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനം തമിഴ്നാട് രാഷ്ട്രീയത്തില്‍ മുന്നണി സമവാക്യങ്ങളില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപപ്പെടാൻ തുടങ്ങിയതോടെ കരുതലോടെ നീങ്ങുകയാണ് ഡിഎംകെയും നായകൻ എംകെ സ്റ്റാലിനും.
വിജയ് ടിവികെയെ നയിച്ചുകൊണ്ട് രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമാക്കിയതോടെ ഡിഎംകെയുടെ പരമ്ബരാഗത വോട്ട് ബാങ്കുകളില്‍ വിള്ളല്‍ വീഴുമെന്ന ആശങ്ക ഭരണകക്ഷിയില്‍ സജീവമാണ്. ഇതോടെ പതിവായി ചെന്നൈയില്‍ നടക്കുന്ന ഡിഎംകെയുടെ ക്രിസ്‌മസ് ആഘോഷങ്ങള്‍ ക്രിസ്ത്യൻ ജനസംഖ്യ കൂടുതലുള്ള തിരുനെല്‍വേലിയിലേക്ക് മാറ്റി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിജയ് ക്രിസ്ത്യാനിയായതിനാല്‍ ക്രിസ്ത്യൻ-മുസ്ലിം വോട്ടുകള്‍ ടിവികെയിലേക്ക് നീങ്ങാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് നീക്കം. തിരുനെല്‍വേലിയിലെ ക്രിസ്‌മസ് ആഘോഷങ്ങളില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പങ്കെടുത്തു. വൻ പ്രഖ്യാപനങ്ങളും ഊ പരിപാടിയില്‍ സ്റ്റാലിൻ നടത്തി. എയ്ഡഡ് കോളേജുകളിലെ നിയമന സമിതികളില്‍ നിന്ന് സർവകലാശാലാ പ്രതിനിധികളെ ഒഴിവാക്കി.
വിശുദ്ധ നാട് തീർത്ഥാടനത്തിനുള്ള സബ്‌സിഡി വർദ്ധിപ്പിച്ചു. പുരാതന പള്ളികളുടെ നവീകരണത്തിന് ഗ്രാന്റ് അനുവദിച്ചു. സെമിത്തേരികള്‍ക്കായി ഭൂമി അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള ദീർഘകാല ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്‌തിട്ടുണ്ട്. പരമ്ബരാഗതമായി ഡി.എം.കെ മുന്നണിയെ പിന്തുണയ്ക്കുന്ന ക്രിസ്ത്യൻ-മുസ്ലിം വിഭാഗങ്ങളെ തങ്ങള്‍ക്കൊപ്പം നിലനിർത്തുകയാണ് സ്റ്റാലിൻ്റെ ലക്ഷ്യം. അതേസമയം നാളെ വിജയ് നടത്തുന്ന ക്രിസ്മസ് പരിപാടിയും രാഷ്ട്രീയ ശ്രദ്ധാ കേന്ദ്രമാണ്.



