
ടിവി ബാബുവിന്റെ നിര്യാണത്തിൽ അനുശോചിച്ചു
സ്വന്തം ലേഖകൻ
കോട്ടയം:കെ.പി.എം.എസ് ഉപദേശക സമിതി ചെയർമാനും മുൻ സംസ്ഥാന പ്രസിഡന്റും ആയ റ്റി.വി.ബാബുവിന്റെ നിര്യാണത്തിൽ മാർഗ്ഗദർശകമണ്ഡൽ സംസ്ഥാന ജന.സെക്രട്ടറി സ്വാമി സദ്‌സ്വരൂപാനന്ദ സരസ്വതി,
അഖില കേരള ഹിന്ദു സാബവ മഹാസഭ സംസ്ഥാന ജന.സെക്രട്ടറി എം.സത്യശീലൻ, എ.കെ.സി.എച്ച്.എം.എസ് സംസ്ഥാന പ്രസിഡന്റ് പി.എസ്.പ്രസാദ്, ഹിന്ദു ഐക്യവേദി സംസ്ഥാന ജന.സെക്രട്ടറി ഇ.എസ്.ബിജു, കോട്ടയം ജില്ലാ, ജന.സെക്രട്ടറി
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജേഷ് നട്ടാശേരി, ബാലഗോകുലം മേഖലാ സെക്രട്ടറി പി.സി.ഗിരീഷ് കുമാർ, എന്നിവർ അനുശോചിച്ചു.
പട്ടികജാതി സമൂഹത്തിന്റെ ജീവൽ പ്രശ്‌നങ്ങളിൽ പോരാട്ട വീര്യം പ്രകടിപ്പിക്കുന്നതോടൊപ്പം ഹൈന്ദവ ഐക്യത്തിനു വേണ്ടി നിലകൊണ്ട വ്യക്തിത്വമായിരുന്നു റ്റി.വി.ബാബു. അകാലത്തിലുള്ള അദ്ദേഹത്തിന്റെ വിയോഗം സംഘടനയ്ക്കു മാത്രമല്ല സമൂഹത്തിനും ഒരു നഷ്ടമാണ്.
Third Eye News Live
0