
സ്വന്തം ലേഖകൻ
തിരുവനന്തപുരം: 29ാമത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകൾ പ്രഖ്യാപിച്ചു. മികച്ച സീരിയലിനും രണ്ടാമത്തെ സീരിയലിലും പുരസ്കാരം നല്‍കേണ്ടെന്ന് ജൂറി തീരുമാനിച്ചതിനാൽ മുൻവർഷങ്ങളിൽ നിന്ന് വിഭിന്നമായി ഇത്തവണ മികച്ച സീരിയലിനു പുരസ്കാരം ഇല്ല. ടെലിവിഷന്‍ പരമ്പരകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചുകാണുന്നതില്‍ ജൂറി കടുത്ത ആശങ്ക രേഖപ്പെടുത്തി. കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്നു കാണുന്ന മാധ്യമം എന്ന നിലയില്‍ ടെലിവിഷന്‍ പരമ്പരകളിലും കോമഡി പരിപാടികളിലും ചാനലുകള്‍ കൂടുതല്‍ ഉത്തരവാദിത്തബോധം പുലര്‍ത്തണമെന്ന് ജൂറി അഭിപ്രായപ്പെട്ടു.
2020 ലെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണയത്തിനായി കഥാവിഭാഗത്തില്‍ ആകെ 39 എന്‍ട്രികളാണ് സമര്‍പ്പിക്കപ്പെട്ടത്. ടെലിസീരിയല്‍ വിഭാഗത്തില്‍ 6 ഉം ടെലിഫിലിം വിഭാഗത്തില്‍ 14 ഉം ടി.വി.ഷോ എന്റര്ടെയ്ന്മെന്റ് വിഭാഗത്തില്‍ 11 ഉം കോമഡി പ്രോഗ്രാം വിഭാഗത്തില്‍ 8 ഉം എന്‍ട്രികള്‍ ലഭിച്ചിരുന്നു. കുട്ടികള്‍ക്കുവേണ്ടിയുള്ള ഹ്രസ്വചിത്രവിഭാഗത്തില്‍ എന്‍ട്രികള്‍ സമര്‍പ്പിക്കപ്പെട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മികച്ച സീരിയല്‍, മികച്ച രണ്ടാമത്തെ സീരിയല്‍, മികച്ച സംവിധായകന്, മികച്ച കലാസംവിധായകന്‍ എന്നീ വിഭാഗങ്ങളില്‍ ഈ വര്‍ഷം പുരസ്കാരം നല്കാന് സാധിച്ചിട്ടില്ല.
സംവിധായകന് ആര്.ശരത് ചെയര്മാന് ആയ ജൂറിയാണ് കഥാവിഭാഗം പുരസ്കാരം നിര്‍ണ്ണയിച്ചത്. എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ്.ഹരീഷ്, അഭിനേത്രി ലെന കുമാര്‍, സംവിധായകനും തിരക്കഥാകൃത്തുമായ സുുരേഷ് പൊതുവാള്, സംവിധായകന് ജിത്തു കോളയാട് എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയും അംഗമായിരുന്നു.



