
ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥിനിയെ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചു ; കാർ ബ്ലോക്കിൽ പെട്ടപ്പോൾ പെൺകുട്ടി ചാടി രക്ഷപ്പെട്ടു
സ്വന്തം ലേഖകൻ
കൊച്ചി: ട്യൂഷൻ കഴിഞ്ഞു മടങ്ങവെ കാറിനകത്തുവച്ച് പ്ലസ്ടു വിദ്യാർത്ഥിനിക്കു നേരെ അതിക്രമം. ട്യൂഷ്യൻ ക്ലാസ്സിനു ശേഷം രാത്രിയിൽ വീട്ടിലേയ്ക്കു പോകാനായി ഓൺലൈൻ ടാക്സി വിളിച്ച പെൺകുട്ടിയെ ഡ്രൈവർ ലൈംഗികമായി അപമാനിക്കുകയായിരുന്നു. പോക്സോ നിയമപ്രകാരമുള്ള കേസിൽ ഏലൂർ സ്വദേശി യൂസഫിനെ (52) പോലീസ് അറസ്റ്റു ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് കേസ്.
കാക്കനാട് കെന്നഡിമുക്കിൽ നിന്നാണ് പെൺകുട്ടി കാറിൽ കയറിയത്. തുടർന്ന് വഴിയിൽ വച്ച് യൂസഫ് വിദ്യാർത്ഥിനിയെ അപമാനിക്കുകയായിരുന്നു. എന്നാൽ ട്രാഫിക് ബ്ലോക്കിൽ കാർ നിർത്തിയതോടെ വിദ്യാർത്ഥിനി ഡോർ തുറന്നു ചാടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് രക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.രാത്രി 8 വരെ ട്യുഷനുള്ളതിനാൽ ഓൺലൈൻ ടാക്‌സിയിലോ ഓട്ടോയിലോ ആണ് വിദ്യാർത്ഥിനി വീട്ടിലേക്കു പോകാറുള്ളത്.
Third Eye News Live
0