play-sharp-fill
ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അപമാനിച്ചു ;യുവാവ് പിടിയിൽ

ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അപമാനിച്ചു ;യുവാവ് പിടിയിൽ

 

സ്വന്തം ലേഖിക

 

തിരുവനന്തപുരം : വിഴിഞ്ഞത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അപമാനിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.പൂവാറില്‍ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന 13 വയസുള്ള പെണ്‍കുട്ടിയ്ക്കു നേരെയാണ് പട്ടാപ്പകല്‍ അതിക്രമം നടന്നത്.

 

 

തിരുപുറത്തൂര്‍ പ്ലാന്തോട്ടം പരുത്തിവിള എസ്.എസ് കോട്ടേജില്‍ തത്ത എന്നുവിളിക്കുന്ന അനുകുമാര്‍ ( 35) ആണ് പെണ്‍കുട്ടിയെ അപമാനിക്കുകയും മാനഹാനി വരുത്തുകയും ചെയ്തുവെന്ന കേസില്‍ അറസ്റ്റിലായത്. പൂവാര്‍ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. പൂവാര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എസ്.ബി. പ്രവീണിന്റെ നേതൃത്വത്തില്‍സബ് ഇന്‍സ്പെക്ടര്‍ തിങ്കള്‍ ഗോപകുമാര്‍ ,സിപിഒ മാരായ അരുണ്‍,വിഷ്ണു, കരോള്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.