play-sharp-fill
വിജയസുന്ദറിന്റെ കൊമ്പ് വനം വകുപ്പ് ഏറ്റെടുത്തു..! കൊമ്പിന്റെ നീളവും വണ്ണവും കണ്ടാൽ ആരും ഞെട്ടും:  വിജയസുന്ദരന്റെ കൊമ്പിന്റെ ചിത്രങ്ങൾ കാണാം

വിജയസുന്ദറിന്റെ കൊമ്പ് വനം വകുപ്പ് ഏറ്റെടുത്തു..! കൊമ്പിന്റെ നീളവും വണ്ണവും കണ്ടാൽ ആരും ഞെട്ടും: വിജയസുന്ദരന്റെ കൊമ്പിന്റെ ചിത്രങ്ങൾ കാണാം

തേർഡ് ഐ ബ്യൂറോ

ചാന്നാനിക്കാട്: ചാന്നാനിക്കാട് ആനത്തറവാട്ടിലെ കൊമ്പൻ വിജയസുന്ദറിന്റെ അഴക് അളവുകൾ തികഞ്ഞ കൊമ്പ് പോസ്റ്റ്‌മോർട്ടത്തിനു ശേഷം വനം വകുപ്പ് ഏറ്റെടുത്തു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം പുറത്തെടുത്ത കൊമ്പിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം വൈറലായി മാറി. ആന പ്രേമികളുടെ പ്രിയ കൊമ്പന്റെ വേർപ്പാട് നാടിനു തന്നെ തേങ്ങലായി മാറി.


വിജയസുന്ദറിന്റെ വലതുവശത്തെ കൊമ്പിന് 84 സെന്റീമീറ്റർ നീളവും, 36 സെന്റീമീറ്റർ വണ്ണവും ഉണ്ട്. ഇടതു വശത്തെ കൊമ്പിന് 89 സെന്റീമീറ്റർ നീളവും 38 സെന്റീമീറ്റർ വണ്ണവും ഉണ്ട്. കഴിഞ്ഞ ദിവസം നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ആനയുടെ കൊമ്പുകൾ പുറത്തെടുത്തത്. തുടർന്നാണ് ആനയുടെ  പോസ്റ്റ്‌മോർട്ടം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാടൻ ആന ചരിഞ്ഞാൽ, ഇതിന്റെ കൊമ്പുകൾ വനം വകുപ്പാണ് കസ്റ്റഡിയിൽ സൂക്ഷിക്കുക. ആനയുടെ ഉടമയ്ക്കു ഈ കൊമ്പ് നൽകാറില്ല. ഇരണ്ടക്കെട്ടിനെ തുടർന്നാണ് ചാന്നാനിക്കാട് മുളന്താനത്ത് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ചാന്നാനിക്കാട് വിജയസുന്ദർ എന്ന കൊമ്പൻ ചരിഞ്ഞത്.

പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം കൊമ്പൻ ചരിഞ്ഞത് ഇരണ്ടക്കെട്ടിനെ തുടർന്നാണ് എന്നു കണ്ടെത്തിയിരുന്നു. കഴിഞ്ഞ മൂന്നു മാസമായി ഇരണ്ടക്കെട്ടിനെ തുടർന്നു കൊമ്പൻ ചാന്നാനിക്കാട് മുളന്താനത്ത് വീടിന്റെ പുരയിടത്തിൽ തന്നെ ആനയെ തളച്ചിരിക്കുകയായിരുന്നു. ആനയ്ക്കു ചികിത്സ നൽകിയിരുന്നെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടോടെ ആന ചരിയുകയായിരുന്നു.