video
play-sharp-fill

ശരീരത്തിലെ വിഷാംശം പുറന്തള്ളുന്നതിന് ഉത്തമമാണ് മഞ്ഞല്‍ വെള്ളം; ദിവസവും മഞ്ഞള്‍ വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം….!

ശരീരത്തിലെ വിഷാംശം പുറന്തള്ളുന്നതിന് ഉത്തമമാണ് മഞ്ഞല്‍ വെള്ളം; ദിവസവും മഞ്ഞള്‍ വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം….!

Spread the love

സ്വന്തം ലേഖിക

കോട്ടയം: ശരീരത്തിലെ വിഷാംശം പുറന്തള്ളുന്നതിന് മഞ്ഞല്‍ വെള്ളം സഹായകമാണ്.

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന് കാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളും പുറത്തു വന്നിട്ടുണ്ട്. ട്യൂമര്‍ ഇല്ലാതാക്കാനും കാന്‍സര്‍ സെല്ലുകള്‍ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനും മഞ്ഞള്‍ സഹായിക്കുന്നു.

സന്ധി വേദന ഒഴിവാക്കാനും അണുബാധയും പനിയും ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാനും പാലില്‍ ഒരു നുള്ള് മഞ്ഞള്‍ കലര്‍ത്തി കുടിക്കുന്നത് സഹായകമാണ്. മഞ്ഞളിന്റെ ആന്‍റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ സന്ധിവേദനയും നേരിയ വീക്കവും സുഖപ്പെടുത്താന്‍ സഹായിക്കുന്നു.

ദിവസവും മഞ്ഞള്‍ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തെ കൂടുതല്‍ തിളക്കമുള്ളതും ആരോഗ്യകരവും യുവത്വവുമാക്കാന്‍ സഹായിക്കും.

ദഹനം വര്‍ധിപ്പിക്കാന്‍ മഞ്ഞള്‍ സഹായിക്കും. മഞ്ഞളിലെ ചില ഘടകങ്ങള്‍ പിത്തരസം ഉത്പാദിപ്പിക്കാന്‍ പിത്തസഞ്ചിയെ ഉത്തേജിപ്പിക്കുന്നു. അങ്ങനെ ദഹനവ്യവസ്ഥയെ കൂടുതല്‍ കാര്യക്ഷമമാക്കുന്നു.

ഇത് വീക്കം, ഗ്യാസ് എന്നിവയുടെ ലക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്യും. 2015-ലെ ഒരു പഠനത്തില്‍ 95 ശതമാനം കുര്‍ക്കുമിന്‍ (മഞ്ഞളില്‍ കാണപ്പെടുന്ന സംയുക്തം) അടങ്ങിയ 800 മില്ലിഗ്രാം സപ്ലിമെന്റും കര്‍ശനമായ ഭക്ഷണക്രമവും കഴിച്ച അമിതഭാരമുള്ള മുതിര്‍ന്നവര്‍ ബോഡി മാസ് ഇന്‍ഡക്‌സില്‍ 2 ശതമാനം വരെ മാറ്റങ്ങള്‍ കുറഞ്ഞതായി കണ്ടെത്തി.

കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നതുകൊണ്ടാണ് ഹൃദയ രോഗങ്ങള്‍ ഉണ്ടാകുന്നത്. മഞ്ഞള്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും രക്തക്കുഴലുകളുടെ പാളി മെച്ചപ്പെടുത്തുന്നതിനും അറിയപ്പെടുന്നു.