വടംവലി മത്സരം നടത്തി

Spread the love

സ്വന്തം ലേഖകൻ

അയർക്കുന്നം: നീറിക്കാട് ലക്ഷ്യ യൂത്ത് വെൽഫേർ സൊസൈറ്റി സങ്കടിപ്പിച്ച രണ്ടാമത് അഖില കേരള വടം വലി മത്സരത്തിൽ എട്ട് ജില്ലകളിൽ നിന്നായി അമ്പത് ടീമുകൾ പങ്കെടുത്തു.യൂത്ത് കോൺഗ്രസ്‌ അയർക്കുന്നം സ്പോൺസർ ചെയ്തു എത്തിച്ച യുവധാര പൗണ്ട് തൃശൂർ ഒന്നാം സ്ഥാനം നേടി.

video
play-sharp-fill

സ്റ്റാർ വിഷൻ വെങ്കടങ് ഗുരുവായൂർ രണ്ടാം സ്ഥാനവും, ഭീഷ്മ ബോയ്സ് പെരുമ്പാവൂർ മൂന്നാം സ്ഥാനവും, കെന്റ് തിരുവഞ്ചൂർ നാലാം സ്ഥാനവും നേടി. ആദ്യത്തെ ഇരുപത്തിനാല് സ്ഥാനക്കാർക്ക് ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു.