
സംസ്ഥാനത്ത് നാളെ കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ്
സ്വന്തം ലേഖിക
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ കെ.എസ്.യു സമരത്തിനെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് ആചരിക്കും. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യായനം തടയുമെന്ന് കെ.എസ്.യു സംസ്ഥാന കമ്മിറ്റി അറിയിച്ചു. കെഎസ്യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് സെക്രട്ടേറിയറ്റും പരിസരവും ഇന്ന് സംഘർഷഭൂമിയാകുകയായിരുന്നു.
സമരക്കാർക്ക് നേരെ പോലീസ് ടിയർഗ്യാസും, ലാത്തിച്ചാർജും, ജലപീരങ്കിയും പ്രയോഗിച്ചു. പൊലീസിന് നേരെ സമരക്കാർ കല്ലും കുപ്പികളും എറിഞ്ഞു. സെക്രട്ടേറിയറ്റ് പരിസരം അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായി മാറുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0