ടി20 ലോകകപ്പ്: ഇന്ത്യന്‍ ടീം പ്രഖ്യാപനം ശനിയാഴ്ച; ഗില്ലിന് പകരം സഞ്ജു ഓപണറാവാന്‍ സാധ്യത

Spread the love

ഡൽഹി: ടി20 ക്രിക്കറ്റിലെ ലോക ചാമ്പ്യന്‍മാരായ ഇന്ത്യ കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തിലേക്ക് ആദ്യ ചുവടുവയ്ക്കുന്നു.

video
play-sharp-fill

2026 ലെ ടി20 ലോകകപ്പിനുള്ള ടീം ഡിസംബര്‍ 20 ശനിയാഴ്ച പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 1.30ന് ചേരുന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം.

സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തിലായിരിക്കും പേരുകള്‍ പുറത്തുവിടുക. ഡിസംബര്‍ 19 വെള്ളിയാഴ്ച അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ അരങ്ങേറുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ അഞ്ചാം മല്‍സരം ടീം പ്രഖ്യാപനത്തിന് മുൻപുള്ള അവസാന മല്‍സരമായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാല്‍വിരലിനേറ്റ പരിക്ക് കാരണം ശുഭ്മാന്‍ ഗില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, കനത്ത മൂടല്‍മഞ്ഞ് കാരണം മല്‍സരം റദ്ദാക്കിയതിനാല്‍ പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചിരുന്നില്ല.

പരിശീലനത്തിനിടെ പരിക്കേറ്റ ഗില്‍ അഞ്ചാം ഏകദിനത്തില്‍ കളിക്കില്ലെന്നാണ് റിപോര്‍ട്ടുകള്‍. ഗില്‍ വിട്ടുനിന്നാല്‍ ഈ മല്‍സരത്തില്‍ സഞ്ജു സാംസണ്‍ ഓപണര്‍ റോളില്‍ തിരിച്ചെത്തിയേക്കും.