
കൊളംബോ: ടി20 ലോകകപ്പില്‍ പാകിസ്ഥാനെ 61 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സൂപ്പർ എട്ടിലെത്തി.
ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാകിസ്ഥാന്‍ 18 ഓവറില്‍ 114 റണ്‍സിന് ഓള്‍ ഔട്ടായി നാണംകെട്ടു.
ജയത്തോടെ ഇന്ത്യ സൂപ്പര്‍ എട്ടില്‍ സ്ഥാനം ഉറപ്പിച്ചപ്പോള്‍ പാകിസ്ഥാന് നമീബിയക്കെതിരായ അവസാന മത്സരം വരെ കാത്തിരിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
176 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാക് നിരയില്‍ 44 റണ്‍സെടുത്ത ഉസ്മാന്‍ ഖാനും 14 റണ്‍സെടുത്ത ഷദാബ് ഖാനും മാത്രമാണ് രണ്ടക്കം കടന്നത്. ബാബര്‍ അസം 7 പന്തില്‍ 5 റണ്‍സ് മാത്രമെടുത്ത് പുറത്തായപ്പോള്‍ ഷാഹിബ്സാദ ഫര്‍ഹാന്‍ റണ്ണൊന്നുമെടുക്കാതെ ആദ്യ ഓവറില്‍ മടങ്ങി.



