
ധാക്ക: 2026-ലെ ടി20 ലോകകപ്പ് ഇന്ത്യയില്‍ കളിക്കണമെന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ നിർദ്ദേശം കർശനമായി തള്ളി ബംഗ്ലാദേശ്.
നാളെ അന്തിമ തീരുമാനം അറിയിക്കണമെന്ന ഐസിസിയുടെ അന്ത്യശാസനത്തിന് വഴങ്ങില്ലെന്ന് ബംഗ്ലാദേശ് കായിക മന്ത്രാലയം ഉപദേശകൻ ആസിഫ് നസ്റുള്‍ വ്യക്തമാക്കി.
ബിസിസിഐയുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് ഐസിസി തങ്ങള്‍ക്കുമേല്‍ അനാവശ്യ സമ്മർദ്ദം ചെലുത്തുകയാണെന്ന് ആസിഫ് നസ്റുള്‍ കുറ്റപ്പെടുത്തി. “അംഗീകരിക്കാൻ കഴിയാത്ത വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കാൻ നോക്കേണ്ട. സ്കോട്ട്ലൻഡിനെ പകരക്കാരായി ഉള്‍പ്പെടുത്തുമെന്ന ഭീഷണി ഇതുവരെ ഔദ്യോഗികമായി കേട്ടിട്ടില്ല. അനാവശ്യ നിബന്ധനകള്‍ക്ക് ബംഗ്ലാദേശ് കീഴടങ്ങില്ല,” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


