ടീമില്‍ വൻ അഴിച്ചുപണി; മൂന്ന് താരങ്ങള്‍ പുറത്ത്; ജീവന്‍മരണപ്പോരില്‍ രക്ഷകനാവാന്‍ സഞ്ജു; സിംബാബ്‌വെക്കെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍ ഇങ്ങനെ….

Spread the love

ഡൽഹി: ടി20 ലോകകപ്പ് സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിർത്താൻ ഇന്ത്യ നാളെ സിംബാബ്‌വെയെ നേരിടും.
ദക്ഷിണാഫ്രിക്കയോടേറ്റ തോല്‍വിയുടെ പശ്ചാത്തലത്തില്‍, ടീമില്‍ വൻ അഴിച്ചുപണിക്ക് സാധ്യതയുണ്ട്. ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തില്‍ ഇന്ത്യ നാളെ സിംബാബ്‌വെയെ നേരിടും. സൂപ്പർ 8-ലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് 76 റണ്‍സിന്‍റെ കനത്ത തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യക്ക് സെമി ഫൈനല്‍ പ്രതീക്ഷള്‍ നിലനിർത്താൻ നാളത്തെ വിജയം അനിവാര്യമാണ്.

video
play-sharp-fill

നാളെ തോറ്റാല്‍ ഇന്ത്യ സെമി കാണാതെ പുറത്താവും. ആദ്യ മത്സരത്തില്‍ വിന്‍ഡീസിനോട് കനത്ത തോല്‍വി വഴങ്ങിയ സിംബാബ്‌വെക്കും സെമി പ്രതീക്ഷ നിലനിര്‍ത്താൻ നാളെ ജയിച്ചേ മതിയാവു.

ജീവന്‍മരണപ്പോരിന് ഇറങ്ങുമ്പോള്‍ ഇന്ത്യൻ ടീമില്‍ വൻ അഴിച്ചുപണിക്ക് സാധ്യത. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പ്ലെയിങ് ഇലവനില്‍ ഇന്ത്യ മൂന്ന് മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോശം ഫോമിലുള്ള മുൻനിര താരങ്ങളെ മാറ്റിനിർത്താനാണ് ടീം മാനേജ്‌മെന്‍റിന്‍റെ തീരുമാനം.
ദക്ഷിണാഫ്രിക്കക്കെതിരെ ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങാൻ കഴിയാതിരുന്ന സുന്ദറിന് പകരം വൈസ് ക്യാപ്റ്റൻ അക്ഷർ പട്ടേല്‍ ടീമിലെത്തും. ചെന്നൈയിലെ സ്പിന്‍ പിച്ചില്‍ സുന്ദറിനെ കൂടി കളിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും സിംബബാ്‌വെ ടോപ് ഓര്‍ഡറില്‍ 7ല്‍5 ബാറ്റര്‍മാരും വലം കൈയന്‍മാരാണെന്നത് ഓഫ് സ്പിന്നറുടെ സാധ്യത ഇല്ലാതാക്കുന്നു.

ഫിനിഷറുടെ റോളില്‍ എത്തിയ റിങ്കുവിന് കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും രണ്ടക്കം കടക്കാനായിട്ടില്ല. ലോകകപ്പില്‍ ഇതുവരെ 29 പന്ത് നേരിട്ട റിങ്കുവിന് 24 റണ്‍സ് മാത്രമാണ് നേടാായത്. ഇതിനിടെ ഇന്നലെ പിതാവിന്‍റെ അസുഖം കാരണം റിങ്കു ഇന്ത്യൻ ക്യാംപസ് വിട്ട് അടിയന്തരമായി ഉത്തര്‍പ്രദേശിലേക്ക് മടങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ റിങ്കു നാളെ കളിക്കാനിടയില്ല. റിങ്കു പുറത്തിരിക്കുമ്പോള്‍ ചെന്നൈയിലെ സ്പിൻ അനുകൂല പിച്ചില്‍ റിങ്കുവിന് പകരം സ്പിന്നർ കുല്‍ദീപ് യാദവ് കളിക്കും.