
ധാക്ക: ഐസിസി ടി20 ലോകകപ്പില്‍ ബംഗ്ലാദേശ് പങ്കെടുക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം 21 ന് ഉണ്ടാകുമെന്ന് റിപ്പോർട്ട്.
കഴിഞ്ഞ ശനിയാഴ്ച ധാക്കയില്‍ ഇതു സംബന്ധിച്ച് ചർച്ചകള്‍ നടന്നു. ലോകകപ്പില്‍ ടീമിനെ അയക്കുമോ എന്ന കാര്യത്തില്‍ ഉടൻ തീരുമാനം പറയണമെന്ന് ഐസിസി അന്ത്യശാസനം നല്കി.
തങ്ങളുടെ മത്സരങ്ങള്‍ ഇന്ത്യയ്ക്ക് പുറത്തെ വേദിയില്‍ നടത്തണമെന്നും ഗ്രൂപ്പ് മാറ്റണമെന്നുമാണ് ബംഗ്ലാദേശിന്റെ ആവശ്യം. എന്നാല്‍ ഇതിനോട് ഐസിസി ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ബംഗ്ലാദേശ് വിട്ടു നില്ക്കുകയാണെങ്കില് സ്കോട്ട്ലൻഡ് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
വിഷയത്തില്‍ പിന്തുണ തേടി ബംഗ്ലദേശ് സർക്കാർ പാക്കിസ്ഥാനെ സമീപിച്ചു. ബംഗ്ലദേശിന്റെ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ലോകകപ്പില്‍നിന്നും പാക്കിസ്ഥാനും പിന്മാറുമെന്ന് ബിസിബി വൃത്തങ്ങള്‍ പറഞ്ഞു.
ബംഗ്ലദേശ് പറയുന്നതുപോലെയൊരു സുരക്ഷാ ഭീഷണി ഇന്ത്യയില്‍ ഇല്ലെന്ന് ഐസിസി വ്യക്തമാക്കി.



