
ചെന്നൈ: സിംബാബ്‌വെക്കെതിരെ 72 റണ്‍സിന്‍റെ കൂറ്റന്‍ ജയം നേടിയിട്ടും സൂപ്പര്‍ 8പോയന്‍റ് പട്ടികയില്‍ വെസ്റ്റ് ഇന്‍ഡീസിനെ മറികടക്കാനാവാതെ ഇന്ത്യ.
ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോല്‍വിയോടെ നെറ്റ് റണ്‍റേറ്റില്‍ ഏറെ പിന്നിലായിപ്പോയിരുന്നു. എന്നാല്‍ സിംബാബ്‌വെക്കിതിരെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടീം ടോട്ടലുയര്‍ത്തിയിട്ടും ഇന്ത്യക്ക് 100 റണ്‍സിന് മുകളിലുള്ള വിജയം നേടാനായില്ല.
108 റണ്‍സിന് മുകളിലുള്ള ജയം നേടിയിരുന്നെങ്കില്‍ ഇന്ത്യക്ക് വെസ്റ്റ് ഇന്‍ഡീസിന്‍റെ നെറ്റ് റണ്‍റേറ്റ് മറികടക്കാനാവുമായിരുന്നുെവെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. സിംബാബ്‌വെ ടോട്ടല്‍ 148 റണ്‍സില്‍ ഒതുക്കിയിരുന്നെങ്കില്‍ ഇന്ത്യക്ക് നെറ്റ് റണ്‍റേറ്റില്‍ വിന്‍ഡീസിനെ മറികടക്കാനാവുമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ദുബെയുടെ ഓവറുകളില്‍ തകര്‍ത്തടിച്ച റിയാന്‍ ബെന്നറ്റ് സിംബാബ്‌വെ സ്കോര്‍ 184 റണ്‍സിലെത്തിച്ചതോടെ വിന്‍ഡീസിനെ നെറ്റ് റണ്‍റേറ്റില്‍ മറികടക്കാനുളള അവസരം ഇന്ത്യ നഷ്ടമാക്കി.



