ആദ്യം ഇന്ത്യയെ എറിഞ്ഞിട്ടു; ബാറ്റിംഗില്‍ ഒന്ന് കാലിടറി; പിന്നെ ജയിച്ചു കയറി; രണ്ടാം ടി20യില്‍ ഇന്ത്യയെ നാല് വിക്കറ്റിന് തോല്‍പ്പിച്ച്‌ ഓസ്‌ട്രേലിയ

Spread the love

ഡൽഹി: ഇന്ത്യക്കെതിരെ രണ്ടാം ടി20യില്‍ 126 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയ 13.2 ഓവറില്‍ വിജയം സ്വാന്തമാക്കി അഞ്ച് മത്സരങ്ങള്‍ ഉള്ള പരമ്പരയില്‍ 1-0 മുന്നിലെത്തി.

video
play-sharp-fill

ബൗളിങ്ങില്‍ മികച്ച പ്രകടഫണം നടത്തിയ ഓസ്‌ട്രേലിയ മറുപടിയില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. ട്രാവിസ് ഹെഡ് (15 പന്തില്‍ 28) മാർഷ് (26 പന്തില്‍ 46) എന്നിവർ മികച്ച തുടക്കമാണ് ഓസ്‌ട്രേലിയക്ക് നല്‍കിയത്. ഇരുവരും ചേർന്ന് 51 റണ്‍സ് ആണ് ഒന്നാം വിക്കറ്റില്‍ നേടിയത്.

പിന്നീട് ഇന്ത്യ കളിയിലേക്ക് തിരികെ വന്നെങ്കിലും വിജയലക്ഷ്യം കുറവായതിനാല്‍ ഓസ്‌ട്രേലിയക്ക് വിജയം സ്വന്തമാക്കാൻ കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോഷ് ഇംഗ്ലിസ് (20), ടിം ഡേവിഡ് (1),മിച്ചല്‍ ഓവൻ(14), മാറ്റ് ഷോർട്ട്(0) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യ നേടിയെങ്കിലും സ്റ്റോണിസ്(6) ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് നയിച്ചു. ഇന്ത്യക്ക് വേണ്ടി ബുംറ, കുല്‍ദീപ് യാദവ്, വരുണ്‍ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.