ഹോട്ടല്‍ മുറികൾ കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പ്പന; പിടിയിലായ നജീബ് ഖാനെ സൂപ്രണ്ട് സ്ഥാനത്തുനിന്നും സസ്‌പെന്‍ഡ് ചെയ്ത് ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്‌ട്‌സ് ലിമിറ്റഡ് 

Spread the love

തിരുവനന്തപുരം: ഹോട്ടല്‍ മുറികൾ കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പ്പന നടത്തിയ കേസില്‍ സന്തോഷ് ട്രോഫി മുന്‍ താരമായ നജീബ് ഖാനെ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്‌ട്‌സ് ലിമിറ്റഡിലെ സൂപ്രണ്ട് സ്ഥാനത്തുനിന്നും സസ്‌പെന്‍ഡ് ചെയ്തു. സ്ഥാപനത്തിന്റെ സല്‍പ്പേരിന് കളങ്കമുണ്ടായെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍, അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ നടപടി തുടരും.

video
play-sharp-fill

മൊബൈല്‍ ആപ്പുകള്‍ വഴിയാണ് ഇയാള്‍ ഉപഭോക്താക്കളെ കണ്ടെത്തി എംഡിഎംഎ എത്തിച്ചുനല്‍കിയിരുന്നത്. പ്രമുഖര്‍ ഉള്‍പ്പെടെ പലരും ഇയാളില്‍ നിന്ന് ലഹരി വസ്തു വാങ്ങിയതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ഇലക്ഷന്‍ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെയാണ് നജീബ് ഖാന്‍ പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് സ്‌ക്വാഡ് സംഘം ഹോട്ടലില്‍ നിരീക്ഷണം ശക്തമാക്കി, തുടര്‍ന്ന് എംഡിഎംഎയുമായി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group