ടിടിസി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കുടുംബം

Spread the love

കൊച്ചി: കോതമംഗലത്ത് 23കാരിയായ ടിടിസി വിദ്യാർത്ഥിനിയുടെ ആത്മഹത്യയില്‍ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം.

ഇതുസംബന്ധിച്ച്‌ വിദ്യാർത്ഥിനിയുടെ കുടുംബം മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്ത് നല്‍കി. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും ഇന്ന് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്നു.

ആവശ്യമായ എല്ലാ നിയമസഹായവും സുരേഷ് ഗോപി ഉറപ്പുനല്‍കിയതായി പെണ്‍കുട്ടിയുടെ സഹോദരൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, വിദ്യാർത്ഥിനി ആത്മഹത്യാക്കുറിപ്പില്‍ പരാമർശിച്ചിട്ടുള്ള റമീസിന്റെ സുഹൃത്തില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടി. ഇയാളെ ഉടൻ കസ്റ്റഡിയിലെടുക്കും. റമീസിനെ കൂടുതല്‍ ചെയ്യാനും തെളിവെടുപ്പിനടക്കം കൊണ്ടുപോകാനും നീക്കമുണ്ട്.

റമീസിന്റെയും വിദ്യാർത്ഥിനിയുടെയും മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചതിനുശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കുമെന്നാണ് വിവരം.