
ഷാഫി പറമ്പിലിന്റെയും രാഹുല്‍ മാങ്കൂട്ടത്തിന്റെയും സാമ്പത്തിക ഇടാപാടുകളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ ഡിജിപിക്ക് പരാതി നല്‍കി.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിൽ എം പി യുടെയും നേതൃത്വത്തില്‍ രാഷ്ട്രീയ രംഗത്ത് വലിയൊരു ക്രിമിനല്‍ സംഘം വളർന്നു കൊണ്ടിരിക്കുകയാണ്. അധികാരവും പണവും ദുർവിനിയോഗം ചെയ്ത് കൊണ്ട് അനധികൃതമായി പ്രവർത്തിക്കുന്ന ഈ സംഘം പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പ് വേളയില്‍ ട്രോളി ബാഗില്‍ പണം കടത്തിയെന്ന ആരോപണം നേരിട്ടിരുന്നു. അതുപോലെ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് 2.40 കോടി രൂപ ദുരിത ബാധിതർക്ക് പിരിച്ചു നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വാഗ്‌ദാനം നല്‍കിയിരുന്നുവെന്ന് പരാതില്‍ പറയുന്നു. എന്നാല്‍ ദുരന്തബാധിതർക്ക് വേണ്ടി പിരിച്ച കോടികളെ സംബന്ധിച്ച് ആലപ്പുഴയില്‍ നടന്ന സംസ്ഥാന രാഷ്‌ട്രീയ പരിശീലന ക്യാമ്പിൽ വിമർശനമുയർന്നപ്പോള്‍ പല നേതാക്കളും ഫണ്ട് പിരിവിന്റെ കണക്കുകള്‍ ആവശ്യപ്പെട്ടെങ്കിലും മറുപടി നല്‍കാൻ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല.
വിവിധ നിയോജകമണ്ഡലം കമ്മിറ്റികള്‍ ചേർന്ന് പിരിച്ചുനല്‍കാൻ തീരുമാനിച്ച 2.40 കോടിയില്‍ 88 ലക്ഷം രൂപ മാത്രമാണ് സംസ്ഥാന കമ്മിറ്റിയുടെ അക്കൗണ്ടിലെത്തിയതെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രസ്ഥാവിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വയനാട് ഫണ്ടുമായി ബന്ധപ്പെട്ട് കോടികള്‍ തിരിമറി നടത്തിയെന്ന ആരോപണം ശക്തമാണ്. 1988 ലെ അഴിമതി തടയല്‍ നിയമ പ്രകാരമുള്ള (ദി പ്രെവെൻഷൻ ഓഫ് കറപ്ഷൻ ആക്ട്, 1988) ഗുരുതര കുറ്റകൃത്യമാണ് ഇവിടെ നടത്തിയിരിക്കുന്നത്.അത് കൊണ്ട് തന്നെ പ്രസ്തുത നിയമ പ്രകാരം വിഷയത്തില്‍ കേസ് എടുക്കേണ്ടതുണ്ട്.ഏറ്റവും ഒടുവില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്നെതിരെ ഉയരുന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലും പണവും സ്വാധീനവും ഉപയോഗിച്ച് വിഷയം ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്നതായി വാർത്തയുണ്ട്.
അധികാര ദുർമോഹവും അഴിമതിയും വഴിപിഴച്ച സാമ്ബത്തിക താത്‌പര്യങ്ങളുമാണ് ഈ സംഘത്തെ നയിക്കുന്നത്.തന്നെയുമല്ല ഇരുവരുടെയും സാമ്ബത്തിക സ്രോതസ്സ് പരിശോധിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് കോണ്‍ഗ്രസ് പ്രവർത്തകർ എ ഐ സി സി ക്ക് പരാതി നല്‍കുകയും ഇതിനെ സംബന്ധിച്ച മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോള്‍ ആരോപണം അവർ നിഷേധിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ആയതിനാല്‍ വിഷയത്തില്‍ ഇടപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ യുടെയും ഷാഫി പറമ്ബില്‍ എം പി യുടെയും സാമ്ബത്തിക സ്രോതസ്സും സാമ്ബത്തിക വർദ്ധനയും അടിയന്തരമായി പരിശോധിക്കണമെന്ന് പരാതിയില്‍ അപേക്ഷിക്കുന്നു.