ആൺ മക്കളില്ലാത്ത സുഹൃത്തിന് സ്വന്തം കുഞ്ഞിനെ അരലക്ഷം രൂപയ്ക്ക് വിൽക്കാൻ പദ്ധതിയിട്ട് പിതാവ് ; പൊന്നോമന കൈവിട്ടു പോകുമെന്ന പേടിയിൽ വാർഡ് മെമ്പറെ വിവരമറിയിച്ച് മാതാവ് ; കുമ്മനം മടക്കണ്ടയിൽ മൂന്നു മാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് കുമരകം പൊലീസ്

Spread the love

കോട്ടയം: കുമ്മനം മടക്കണ്ടയിൽ മൂന്നു മാസം പ്രായമുള്ള ആൺകുഞ്ഞിനെ സുഹൃത്തിന് വിൽക്കാൻ ശ്രമിച്ച് പിതാവ്.

video
play-sharp-fill

കുമ്മനത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അസം സ്വദേശികളായ ദമ്പതിമാരുടെ ആൺകുഞ്ഞിനെയാണ് വിൽക്കാൻ ശ്രമം നടന്നത്.   ഈരാറ്റുപേട്ടയിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് കുട്ടിയെ വാങ്ങാൻ ശ്രമിച്ചത്, ഇവർക്ക് ആൺ കുഞ്ഞുങ്ങൾ ഇല്ല എന്ന കാരണത്തെ തുടർന്നാണ് കുഞ്ഞിനെ പണം നൽകി വാങ്ങാനുള്ള ശ്രമം നടത്തിയത്.

കുട്ടിയെ പിതാവ് വില്പന യുടെ കാര്യം ഫോണിൽ സംസാരിക്കുന്നത് കേട്ട കുഞ്ഞിന്റെ മാതാവ് വാർഡ് മെമ്പറെ വിവരം അറിയിച്ച തോടെയാണ് സംഭവം പുറത്തറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമരകം പൊലീസ് കസ്റ്റഡിയിൽ എടുത്ത മാതാപിതാക്കളെ  ചോദ്യം ചെയ്ത് വരികയാണ്.