
ഹരിപ്പാട്: കടപ്പുറത്ത് വെച്ച് യുവാവിനെ കമ്പി വടി കൊണ്ട് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. ആറാട്ടുപുഴ കള്ളിക്കാട് അമ്പാടിയിൽ വീട്ടിൽ ബിജിൽ (അമ്പാടി-36)ആണ് തൃക്കുന്നപ്പുഴ പോലീസിന്റെ പിടിയിലായത്.
നവംബർ 4ന് വൈകിട്ട് 4 മണിക്ക് കള്ളിക്കാട് ശിവനട ജംഗ്ഷന് പടിഞാറുവശം കടപ്പുറത്ത് വെച്ചു അരുൺ എന്ന യുവാവിനെ കമ്പി വടി കൊണ്ട് ബിജിൽ തലക്ക് അടിക്കുകയായിരുന്നു.
അടി കൊണ്ട് ഗുരുതരമായി പരിക്കു പറ്റിയ അരുൺ അബോധാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ കള്ളിക്കാട് നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. മുൻവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
തൃക്കുന്നപ്പുഴ പോലീസ് ഇൻസ്പെക്ടർ ഷാജിമോന്റെ നേതൃത്വത്തിൽ എസ്.ഐ അജിത്ത്, ശ്രീകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



