play-sharp-fill
ഒരുമ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനം ആരംഭിച്ചു

ഒരുമ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനം ആരംഭിച്ചു

സ്വന്തം ലേഖകൻ

അയ്മനം: അയ്മനം കേന്ദ്രീകരിച്ചുള്ള ഒരുമ ചാരിറ്റി സംഘടന അയ്മനത്ത് പ്രവർത്തനം ആരംഭിച്ചു. ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ അയ്മനത്ത് റിട്ട: ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ്
വി.ആർ ഗോപാലൻ ട്രസ്റ്റ് ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ 20 ഓളം പേര് പങ്കെടുത്തു.തുടർന്നു ചേർന്ന യോഗത്തിൽ പ്രസിഡന്റ് ആയി ടി. ആർ സഹദേവൻ, സെക്രട്ടറിയായി ആയി മനോജ്‌ വയലത്തറ, ജോ:സെക്രട്ടറിയായി ദിലീപ്. ജി, രക്ഷാധികാരിയായി നിധീഷ് പി. എസ്. പനച്ചിത്തുരുത്തിൽ എന്നിവരെ തിരഞ്ഞെടുത്തു.