ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണ്, നിരുപാധികം കീഴടങ്ങുന്നതാണ് ഇറാന് നല്ലത്; ആയത്തുല്ല ഖമനയിയുടെ ഒളിയിടം അറിയാം, തൽക്കാലം വധിക്കില്ല: അന്ത്യശാസനവുമായി ട്രംപ്

Spread the love

വാഷിങ്ടൺ: ഇസ്രയേൽ സമ്മർദം ശക്തമാക്കുന്നതിനിടെ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി എവിടെയാണ് ഒളിവിൽ കഴിയുന്നതെന്ന് അറിയാമെന്ന് ട്രംപ് പറഞ്ഞു.

‘ആയത്തുല്ല ഖമനയിയുടെ ഒളിയിടം എവിടെയാണെന്ന് വ്യക്തമായി അറിയാം. അദ്ദേഹം എളുപ്പമുള്ള ലക്ഷ്യമാണ്. എന്നാൽ അദ്ദേഹത്തെ തൽക്കാലം വധിക്കില്ല.’ – ട്രംപ് പറഞ്ഞു. ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണെന്നും നിരുപാധികം കീഴടങ്ങുന്നതാണ് ഇറാന് നല്ലതെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനെതിരായ ആക്രമണത്തിൽ യു എസ് പങ്കുചേരണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേൽ സമ്മർദം ശക്തമാക്കുന്നതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.

കാനഡയിൽ ജി7 ഉച്ചകോടിയുടെ സമാപനത്തിനു നിൽക്കാതെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മടങ്ങിയത് അഭ്യൂഹങ്ങളുയർത്തിയിരുന്നു. വെടിനിർത്തൽ ധാരണയുണ്ടാക്കാനാണു ട്രംപ് വേഗം മടങ്ങിയതെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ പറഞ്ഞെങ്കിലും, ട്രംപ് ഇതു നിഷേധിച്ചു. പിന്നാലെയായിരുന്നു ഇറാനെതിരായ പ്രകോപനം നിറഞ്ഞ സമൂഹമാധ്യമ പോസ്റ്റുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group