
ന്യുയോര്‍ക്ക്: ഇറാനുമായി വാണിജ്യ ബന്ധമുള്ള രാജ്യങ്ങള്‍ക്കുമേല്‍ 25 ശതമാനം തീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
സർക്കാർ വിരുദ്ധ പ്രതിഷേധങ്ങള്‍ മൂന്നാം ആഴ്ചയിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ ഈ നീക്കം ഇറാന് സമ്മർദമുണ്ടാക്കിയേക്കും. ഈ അധിക തീരുവ ഉടൻ പ്രാബല്യത്തില്‍ വരും എന്ന് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഇറാനില്‍ സൈനിക നടപടിക്ക് മടിക്കില്ലെന്ന പ്രതികരണത്തിന് പിന്നാലെയാണ് ട്രംപിന്‍റെ തീരുവ പ്രഖ്യാപനം. അതേസമയം, അമേരിക്കയുമായി യുദ്ധത്തിന് പോലും തയ്യാറാണെങ്കിലും ചർച്ചകള്‍ക്കും സന്നദ്ധമാണെന്നാണ് ഇറാന്‍റെ നിലപാട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരസ്പര ബഹുമാനത്തോടെയാകണം ചർച്ചകളെന്നാണും ഇറാൻ വ്യക്തമാക്കുന്നു. സൈനിക നടപടി ആലോചിക്കുന്നുവെന്ന അമേരിക്കൻ പ്രസിഡന്‍റിന്‍റെ പ്രസ്താവനയോടാണ് ഇറാന്‍റെ പ്രതികരണം. ട്രംപിന്‍റെ പ്രസ്താവനകള്‍ പ്രക്ഷോഭകാരികള്‍ക്ക് പ്രോത്സാഹനമാകുന്നുവെന്നാണ് ആരോപണം.




