
ഖാസിം സുലൈമാനിയുടെ വധത്തിന് ഇറാൻ പ്രതികാരം ചെയ്താൽ ശക്തമായി തിരിച്ചടിക്കും ; മറുപടിയുമായി ഡോണാൾഡ് ട്രംപ്
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ജനറൽ ഖാസിം സുലൈമാനിയുടെ വധത്തിനു ഇറാൻ പ്രതികാരം ചെയ്താൽ ശക്തമായി തിരിച്ചടിക്കും.മുന്നറിയിപ്പുമായി ഡോണാൾഡ് ട്രംപ്. അവർ എന്തെങ്കിലും ചെയ്താൽ വലിയ തിരിച്ചടിയാകും ഉണ്ടാകുകയന്നെ് ട്രംപ് പറഞ്ഞു. ഫ്‌ളോറിഡയിലെ അവധി ആഘോഷത്തിനു ശേഷം വാഷിംഗ്ടണിലേക്ക് മടങ്ങുമ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം.
അമേരിക്കൻ സൈനികരെ പുറത്താക്കാൻ ഇറാക്ക് പാർലമെന്റ് തീരുമാനിച്ചാൽ വലിയ ഉപരോധം നേരിടേണ്ടിവരുമെന്നും ട്രംപ് ഭീഷണി മുഴക്കി. അവർ തങ്ങളോട് പുറത്തുപോകാൻ ആവശ്യപ്പെട്ടാൽ, അത് സൗഹാർദപരമല്ലെങ്കിൽ വലിയ ഉപരോധമാകും നേരിടേണ്ടിവരികയെന്നും ട്രംപ് പറഞ്ഞു. രാജ്യത്തുനിന്ന് അമേരിക്കൻ സൈന്യത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇറാക്ക് പാർലമെന്റ് പ്രമേയം പാസാക്കിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0
Tags :