ട്രക്ക് കാറില്‍ ഇടിച്ച്‌ ദമ്പതികള്‍ മരിച്ചു;  ട്രക്ക് ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ്

ട്രക്ക് കാറില്‍ ഇടിച്ച്‌ ദമ്പതികള്‍ മരിച്ചു; ട്രക്ക് ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ്

സ്വന്തം ലേഖിക

കോഴിക്കോട്: രാമനാട്ടുകരയില്‍ ട്രക്ക് കാറില്‍ ഇടിച്ച്‌ ദമ്പതികള്‍ മരിച്ചു.

കാര്‍ യാത്രക്കാരായ മടവൂര്‍ അരങ്കില്‍ താഴം എതിരംമല കോളനിയിലെ കൃഷ്ണന്‍കുട്ടി(55), ഭാര്യ സുധ(45) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ദമ്പതികളുടെ മകന്‍ അരുണ്‍ (21), സുഹൃത്ത് കണ്ണൂര്‍ സ്വദേശി അലി, ഗുഡ്‌സ് ഓട്ടോയിലെ യാത്രക്കാരന്‍ അന്‍വര്‍(44), സമീറ(38) എന്നിവര്‍ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.
ഇളയമകന്‍ അഭിജിത്തിനെ എറണാകുളത്ത് പഠനസ്ഥലത്ത് എത്തിച്ച ശേഷം തിരിച്ചുവരുമ്പോഴാണ് അപകടം നടന്നത്.

അമിതവേഗത്തില്‍ കോഴിക്കോട് ഭാഗത്ത് നിന്നും തെറ്റായ വശത്ത് കൂടി വന്ന ലോറി കാറില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

അപകടസമയത്ത് ട്രക്ക് ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇയാള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. മണ്ണാര്‍ക്കാട് സ്വദേശി ഹാരിഷിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.