മണല്‍ കയറ്റിയ ട്രക്ക് മറിഞ്ഞ് അപകടം ; ഗുജറാത്തിൽ മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമുള്‍പ്പെടെ നാല് പേർ മരിച്ചു

Spread the love

അഹമ്മദാബാദ്: മണല്‍ കയറ്റിയ ട്രക്ക് നാഷണല്‍ ഹൈവേയില്‍ മറിഞ്ഞ് കുട്ടി ഉള്‍പ്പെടെ നാലുപേർ മരിച്ചു. ഗുജറാത്തിലാണ് സംഭവം.

ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ തരാഡ് ദേശീയ പാതയില്‍ റോഡരികില്‍ ജോലി ചെയ്യുന്നതിനിടെയാണ് മണല്‍ കയറ്റിയ ട്രക്ക് മറിഞ്ഞ് മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമുള്‍പ്പെടെ നാല് പേർ മരിച്ചത്. റോഡ് പണി നടക്കുന്നതിനിടെയാണ് സംഭവം.

അപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും ജെസിബി ഉപയോഗിച്ച്‌ മരിച്ചവരുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കുകയും ചെയ്തുവെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍പെട്ടവരെല്ലാം ദഹോദ് ജില്ലയില്‍ നിന്നുള്ളവരും ജോലിക്കായി ഇവിയേയ്ക്ക് വന്നവരുമാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.