നിയന്ത്രണം വിട്ട ട്രക്ക് തൊഴിലാളികൾ സഞ്ചരിച്ച വാഹനത്തിന് പിന്നിലിടിച്ച് 10 പേർക്ക് ദാരുണാന്ത്യം

Spread the love

വാരാണസി: ഉത്തർപ്രദേശിലെ മിർസാപുരിൽ ട്രക്കും ട്രാക്ടർ ട്രോളിയും കൂട്ടിയിടിച്ച് 10 തൊഴിലാളികൾ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.

അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മിർസാപൂർ-വാരാണസി അതിർത്തിയിലെ കച്ചവാൻ, മിർസാമുറാദ് പ്രദേശങ്ങൾക്കിടയിലുള്ള ജിടി റോഡിലാണ് അപകടമെന്ന് പൊലീസ് സൂപ്രണ്ട് (മിർസാപൂർ) അഭിനന്ദൻ പറഞ്ഞു.

ഭദോഹി ജില്ലയിൽ നിർമാണ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന 13 തൊഴിലാളികളുമായി പോയ ട്രാക്ടർ ട്രോളിയിൽ നിയന്ത്രണം വിട്ട ട്രക്ക് പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നുവെന്നും എസ്പി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റ 13 പേരിൽ 10 പേർ മരിച്ചു, മറ്റ് മൂന്ന് പേരെ ഐഐടി-ബിഎച്ച്‌യുവിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവർ അപകടനില തരണം ചെയ്തെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു.

കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തുടർ നിയമനടപടികൾ നടന്നുവരികയാണെന്നും എസ്പി കൂട്ടിച്ചേർത്തു. ഭാനു പ്രതാപ് (25), വികാസ് കുമാർ (20), അനിൽകുമാർ (35), സൂരജ് കുമാർ (22), സനോഹർ (25), രാകേഷ് കുമാർ (25), പ്രേംകുമാർ (40), രാഹുൽ എന്നിവരാണ് മരിച്ചത്.