ട്രോളിംഗ് നിരോധനം നാളെ അർദ്ധരാത്രിയോടെ അവസാനിക്കും; തീരദേശം പ്രതീക്ഷയില്‍

Spread the love

തിരുവനന്തപുരം: ട്രോളിങ് നിരോധനം ജൂലൈ 31ന് അർധരാത്രി അവസാനിക്കും. 52 ദിവസത്തെ ഇടവേളയ്‌ക്കുശേഷം കടലിൽ പോകുമ്പോൾ വലനിറയെ മീൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ മത്സ്യത്തൊഴിലാളികൾ. കൂടാതെ നിർത്തിയിട്ടിരുന്ന ബോട്ടുകൾ കടലിൽ ഇറക്കാനുള്ള അവസാനവട്ട മിനുക്കുപണിയിലുമാണ്.

ജൂൺ 10ന് ആരംഭിച്ച ട്രോളിങ് നിരോധനം അവസാനിക്കാനിരിക്കെ, അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഹാർബറിൽ എത്തിച്ച ബോട്ടുകളിൽ ഇന്ധനം, ഐസ്, വെള്ളം എന്നിവ നിറയ്ക്കുന്നതിന്റെ തിരക്കിലാണ് മത്സ്യത്തൊഴിലാളികൾ.
ശക്തമായ കാലവർഷം തുടരുന്നതിനാൽ കടലിൽ മത്സ്യസമ്പത്ത് വർധിച്ച് സുലഭമായി മീൻ ലഭിക്കുമെന്ന പ്രതീക്ഷയും ആത്മവിശ്വാസവും തൊഴിലാളികളിൽ നിറഞ്ഞിരിക്കുകയാണ്.

നിലവിൽ കേരളത്തിൽ രജിസ്‌ട്രേഷൻ ചെയ്തിരിക്കുന്ന ട്രോളിങ് ബോട്ടുകളുടെ എണ്ണം 3754 ആണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളും ഇതിനോടകം ഹാർബറുകളിലെത്താൻ തുടങ്ങി. ട്രോളിങ് നിരോധന സമയത്ത് മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും സംസ്ഥാന സർക്കാർ സൗജന്യ റേഷൻ അനുവദിച്ചിരുന്നു. മൺസൂണിൽ മത്സ്യങ്ങളുടെ പ്രജനന കാലമാണ് അതുകൊണ്ടുതന്നെ, ആഴക്കടൽ മത്സ്യബന്ധനം തടഞ്ഞ് മത്സ്യസമ്പത്ത് വർധിപ്പിക്കാൻ ഉദ്ദേശിച്ചാണ് ട്രോളിങ് നിരോധനം നടപ്പാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group