തിരുവനന്തപുരത്ത് റോഡിനു കുറുകെ കെട്ടിയ കയറില്‍ തട്ടി സ്‌കൂട്ടര്‍ മറിഞ്ഞു; ഗുരുതര പരിക്കേറ്റു ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

Spread the love

തിരുവനന്തപുരം: നെടുമങ്ങാട് റോഡിനു കുറുകെ കെട്ടിയ കയറില്‍ തട്ടിയ സ്‌കൂട്ടര്‍ മറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ജയചന്ദ്രദേവ് (62) മരിച്ചു. തിങ്കളാഴ്ച രാവിലെ മുള്ളിലവിന്‍മൂട് കാരക്കോണം ക്ഷേത്രകവാടത്തിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്.

video
play-sharp-fill

അറ്റകുറ്റപ്പണി നടന്നിരുന്ന റോഡിനു കുറുകെയാണ് കയര്‍ കെട്ടിയിരുന്നത്. സ്‌കൂട്ടര്‍ കയറില്‍ തട്ടിയതിനെ തുടര്‍ന്ന് ജയചന്ദ്ര ദേവ് റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ സുജ. മക്കള്‍: ഗൗരി, കാര്‍ത്തു.