
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിലെ തീപിടുത്തത്തിന് ശേഷം രോഗികളെ മാറ്റിയത് കൃത്യമായ ജീവൻരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കിയെന്ന് ആശുപത്രിയുടെ റിപ്പോർട്ട്. വകുപ്പ് മേധാവികൾ നൽകിയ റിപ്പോർട്ട് സൂപ്രണ്ട് ഡിഎംഇക്ക് കൈമാറി.
തീപിടുത്തമുണ്ടായ അന്നും പിറ്റേന്നുമായി മൾട്ടി സ്പെഷ്യാലിറ്റി വിഭാഗത്തിലെ സർക്കിൽ,ട്രോമ ഐസിയുകളിൽ റിപ്പോർട്ട് ചെയ്ത മരണങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങളും കൈമാറി. അഞ്ച് പേരുടെയും മരണത്തിന് കാരണം ഗുരുതര പരിക്കുകളെ തുടർന്ന് സ്ഥിതി വഷളായതെന്നാണ് നിഗമനം.
തീപിടുത്തമുണ്ടായ ഐസിയുവിലെ വെന്റിലേറ്ററിലുണ്ടായിരുന്നവർക്ക് അമ്പ്യൂ ബാഗ് സപ്പോർട്ടും ഓക്സിജൻ സഹായവും നൽകിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി പരിശോധിച്ചാലേ അന്തിമ നിഗമനത്തിലേക്ക് എത്താനാകു എന്നും റിപ്പോർട്ടിലുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രോഗികളെ മാറ്റുന്നതിനിടെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട 9 ജീവനക്കാർക്കും ചികിത്സ നൽകിയെന്നാണ് ന്യൂറോ സർജറി, സർജറി വിഭാഗം മേധാവിമാർ സൂപ്രണ്ടിന് നൽകിയ റിപ്പോർട്ടിലുള്ളത്.



