ഡ്രൈ ഡേയിൽ പിടിച്ചെടുത്തത് 101 ലിറ്റർ ചാരായവും 500 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി പ്രതി പിടിയിൽ

Spread the love

തിരുവനന്തപുരം: പോങ്ങുംമൂട്ടിൽ 101 ലിറ്റർ ചാരായവും 500 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി ഒരാൾ അറസ്റ്റിൽ. മോഹനൻ എന്നയാളാണ് ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഡ്രൈ ഡേയിൽ നടന്ന പരിശോധനയിൽ പിടിയിലായത്.

video
play-sharp-fill

തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസർ ആർ മോൻസിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രീവന്‍ററീവ് ഓഫീസർ രഞ്ജിത്, പ്രീവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ വിശാഖ്, സുരേഷ്ബാബു,

സിവിൽ എക്സൈസ് ഓഫീസർമാരായ ആരോമൽ, ബിനോജ്, ശരൺ, വിനോദ്, അഭിജിത്, ഹരിപ്രസാദ്, ശരത്, ഗോകുൽ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ആര്യ, ഹരിത എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group