
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയെ ബലാത്സംഗം ചെയ്തതായി പരാതി. മംഗലപുരം പൊലീസ് സ്റ്റേഷന് പരിധിയില്‍ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം നടന്നത്.
മംഗലപുരത്ത് ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു വയോധിക. രാത്രി വീട്ടില്‍ അതിക്രമിച്ചെത്തിയ ആള് ബലാത്സംഗം ചെയ്തതായാണ് ആരോപണം.
വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു ബലാത്സംഗം ചെയ്തതെന്നും പരാതിയുണ്ട്. ആദ്യം ഇവര്‍ ബലാത്സംഗത്തിനിരയായ കാര്യം പൊലീസിനോട് പറഞ്ഞിരുന്നില്ല. പൊലീസ് വിശദമായി കാര്യങ്ങള്‍ ചോദിച്ചപ്പോഴായിരുന്നു ബലാത്സംഗത്തിനിരയായ കാര്യം ഇവര്‍ പറഞ്ഞത്. വയോധികയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ചുകൊണ്ടാണ് പൊലീസ് അന്വേഷണം നടത്തുന്നത്. പ്രതിയെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായാണ് വിവരം.



