തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജിയിലെ വിവാദ ഉപകരണത്തെക്കുറിച്ചുള്ള പോസ്റ്റ് പിൻവലിച്ച്‌ ഡോ.ഹാരിസ്

Spread the love

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗത്തില്‍ നിന്ന് കാണാതെ പോയെന്ന ആരോപണമുയർന്ന ഉപകരണത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച്‌ ഡോ.ഹാരിസ്.
മോഴ്സിലേറ്ററും മോഴ്സിലോസ്‌കോപ്പും എന്താണെന്ന് വിശദീകരിച്ച്‌ ഈമാസം രണ്ടിനിട്ട പോസ്റ്റാണ് അവധിയില്‍ തുടരുന്നതിനിടെ അദ്ദേഹം പിൻവലിച്ചത്.

മോഴ്സിലേറ്ററിന്റെ ഭാഗമായ മോഴ്സിലോസ്‌കോപ്പ് കാണാനില്ലെന്ന് അന്വേഷണ സംഘം അറിയിച്ചതായി മന്ത്രി വീണാ ജോർജ് വെളിപ്പെടുത്തിയിരുന്നു. ഇത് ഓപ്പറേഷൻ

തിയേറ്ററിലുണ്ടെന്ന് ഡോ.ഹാരിസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഈ ഉപകരണം ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് മാറ്റിവച്ചതെന്നും . ഇക്കാര്യങ്ങള്‍ വിശദീകരിച്ചാണ് പോസ്റ്റിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയറിന്റെ ഉള്‍ഭാഗത്തെരും ശരീര അറകളിലെയും മുഴകളെ കഷണങ്ങളാക്കി

പുറത്തെത്തിക്കുന്ന ഉപകരണമാണ് മോഴ്സിലേറ്റർ. ഏകദേശം 14 ലക്ഷം രൂപ വിലവരും. മോഴ്സിലേറ്റർ കടത്തിവിടാനുള്ള ഉപകരണമാണ് മോഴ്സിലോസ്‌കോപ്. രണ്ട് ലക്ഷം രൂപയാണ് വില. മോഴ്സിലേറ്റർ വലിയ മാംസക്കഷണങ്ങള്‍ ചെറുതാക്കാനുള്ളതാണ്. കല്ല് പൊടിക്കാൻ ഇതു കൊണ്ട് കഴിയില്ല. സൂക്ഷിച്ചു മാത്രം ഉപയോഗിക്കണമെന്ന് മുന്നറിയിപ്പ് കിട്ടിയതോടെ ,പ്രശസ്ത മെഡിക്കല്‍ കമ്ബനികള്‍ ഇതിന്റെ ഉത്പാദനവും വില്‍പ്പനയും നിറുത്തിയെന്നും ഹാരിസ് പോസ്റ്റില്‍ വിശദീകരിച്ചിരുന്നു. കാരണം കാണിക്കല്‍ നോട്ടീസിന്

മറുപടി നല്‍കുന്നത് മുമ്പ് ഉപകരണത്തെക്കുറിച്ച്‌ ഫേസ്ബുക്ക് പോസ്റ്റിട്ടത് ആരോഗ്യവകുപ്പ് അധികൃതരെയും പ്രകോപിപ്പിച്ചിരുന്നു