
തിരുവനന്തപുരം: തലസ്ഥാനത്ത് വൻ വന്‍ തീപ്പിടിത്തം. ആര്യശാല കണ്ണേറ്റുമുക്കിന് സമീപം
യൂണിവേഴ്‌സല്‍ ഫാര്‍മയെന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്ന മൂന്നുനില കെട്ടിടത്തിലാണ് തീപിടിച്ചത്. മൂന്നുയൂണിറ്റ് ഫയര്‍ എന്‍ജിനുകളെത്തി തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്. രാത്രി 8.15 ഓടെയാണ് തീപ്പിടിത്തം ശ്രദ്ധയില്‍ പെട്ടത്.
കെട്ടിടത്തിന്റെ താഴത്തെ നിലയിലെ തീ നിയന്ത്രണവിധേയമാക്കി. രണ്ടാമത്തെ നിലയിലെ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമനസേന.
ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമായതിനാല്‍ ഒട്ടേറെ മരുന്നുകളും രാസവസ്തുക്കളുമുള്ള കെട്ടിടമാണിത്. ഇവയ്ക്ക് തീ പിടിച്ചാലുണ്ടാകാവുന്ന അപകടം ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സമീപത്തുള്ള നാട്ടുകാരാണ് തീ പടരുന്നത് കണ്ടത്. പെട്ടെന്ന് തീ പടര്‍ന്നുപിടിക്കുകയും പൊട്ടിത്തെറികള്‍ ഉണ്ടാവുകയും ചെയ്തുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
കെട്ടിടത്തിന് സമീപത്തുള്ള വീട്ടുകാരെ ഉടനടി മാറ്റി. തൊട്ടടുത്ത വീടിന്‌റെ ഷെഡ്ഡിലേക്ക് തീ പടരുന്ന സാഹചര്യമുണ്ടായിരുന്നു. കെട്ടിടത്തിന്റെ മൂന്ന് നിലയിലേക്കും തീ പടര്‍ന്നിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. സമീപത്തെ വീടുകളില്‍ നിന്ന് ഗ്യാസ് സിലിണ്ടറുകള്‍ മാറ്റി.




