വലവീശുന്നതിനിടെ ശാരീരിക അസ്വസ്ഥത;മത്സ്യത്തൊഴിലാളി വളളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

Spread the love

വിഴിഞ്ഞം: വലവീശുന്നതിനിടെ ശാരിരീക അസ്വസ്ഥതയുണ്ടായി വളളത്തിൽ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു. ചെറിയതുറ വലിയവിളാകം പുരയിടം ടിസി 71/843 ൽ വർഗീസ് റോബർട്ട്(51) ആണ് മരിച്ചത്.

ബുധനാഴ് രാത്രി 9.30- ഓടെയായിരുന്നു സംഭവമെന്ന് ഒപ്പമുളള തൊഴിലാളികൾ പറഞ്ഞു. ചെറിയതുറ സ്വദേശി ക്ലമന്റിന്റ സെന്റ് ജോസഫ് എന്ന വളളത്തിൽ വർഗീസ്, സഹോദരൻ വിൻസെന്റ്, ബന്ധുവായ റോബർട്ട്, കെന്നഡി, ഇഗ്നേഷ്യസ് എന്നിവരുമായി വിഴിഞ്ഞം ഹാർബറിൽ നിന്നായിരുന്നു മീൻപിടിത്തത്തിനു പുറപ്പെട്ടത്.

വെട്ടുകാട് ഭാഗത്തെ തീരക്കടൽ കഴിഞ്ഞുളള ഭാഗത്ത് വലവീശുന്നതിനിടെ ശാരീരിക ബുദ്ധിമുണ്ടായി വളളത്തിൽ വർഗീസ് കുഴഞ്ഞുവീണു. തുടർന്ന് അതേ വളളത്തിൽ തന്നെ രാത്രി 10.45- ഓടെ വിഴിഞ്ഞത്ത് എത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോസ്റ്റൽ പോലീസിന്റെ സഹായത്തോടെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കോസ്റ്റൽ പോലീസ് കേസെടുത്തു. ഭാര്യ: മെറീറ്റ ബീന. മക്കൾ: നന്ദന നന്ദൻ. പ്രാർഥന ചൊവ്വാഴ്ച വൈകിട്ട് നാലിന് ചെറിയതുറ അസംപ്ഷൻ പളളിയിൽ.