play-sharp-fill
തിരുവനന്തപുരത്ത് പട്ടാപ്പകൽ യുവതിക്ക് നേരെ അതിക്രമം ;   റോഡിലൂടെ നടന്നു പോവുകയായിരുന്ന ഗർഭിണിയെ കടന്നു പിടിച്ചു; അക്രമി ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരത്ത് പട്ടാപ്പകൽ യുവതിക്ക് നേരെ അതിക്രമം ; റോഡിലൂടെ നടന്നു പോവുകയായിരുന്ന ഗർഭിണിയെ കടന്നു പിടിച്ചു; അക്രമി ഓടി രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ഗർഭിണിയായ യുവതിക്ക് നേരെ ആക്രമണം.

തമ്പാനൂരിലാണ് സംഭവം നടന്നത്. യുവതിയെ കടന്നുപിടിച്ച ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. നെടുമങ്ങാട് സ്വദേശിനിയായ യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പോകാനായി ബസ് കയറാൻ നടക്കുന്നതിനിടെയായിരുന്നു അക്രമം.

സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകി. 40 വയസ്സ് തോന്നിക്കുന്നയാളാണ് അക്രമിയെന്ന് യുവതി പൊലീസിനോട് പറഞ്ഞു.