
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിക്ക് വീണ്ടും എസ്എഫ്ഐ മർദ്ദനം. ഒന്നാം വർഷ ബി.എ അറബിക് വിദ്യാർഥിയായ അബ്ദുല്ലയെ ആണ് എസ്എഫ്ഐ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ദിച്ചത്. ഭിന്നശേഷിയുളള വിദ്യാർത്ഥിയെ മർദ്ദിച്ച കേസിലെ പ്രതി മിഥുന്റെ നേതൃത്വത്തിൽ ആറംഗ സംഘമാണ് മർദ്ദിച്ചത്.
തുടർന്ന് വിദ്യാർഥി കണ്ടോൺമെന്റ് പോലീസിൽ പരാതി നൽകി. അതേസമയം അബ്ദുള്ള അസഭ്യം പറഞ്ഞുവെന്ന് കോളേജ് യൂണിയൻ ചെയർപേഴ്സണും പരാതി നൽകിയിട്ടുണ്ട്.
നേരത്തെ ഭിന്നശേഷി വിദ്യാർത്ഥിയെ മർദ്ദിച്ചതിനെ തുടർന്ന് യൂണിവേഴ്‌സിറ്റി കോളേജ് എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടിരുന്നു. കേസില്‍ പ്രതികളായ അമല്‍, മിഥുന്‍, അലന്‍ വിധു എന്നിവരുടെ അറസ്റ്റ് തടഞ്ഞതിന് പിന്നാലെയായിരുന്നു നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group