‘പപ്പയെ ഞങ്ങള്‍ താമസിച്ച സ്ഥലത്ത് തന്നെ അടക്കാന്‍ സമ്മതിക്കാമോ? എങ്കിലേ ആത്മാവിന് ശാന്തി കിട്ടൂ…’ പോലീസ് ലൈറ്റര്‍ തട്ടിമാറ്റുന്നതിനിടെ പൊള്ളലേറ്റു മരിച്ച രാജന്റെ മക്കള്‍ അധികാരികളോട് ചോദിക്കുന്നു; കരളലിയിക്കുന്ന കാഴ്ച തിരുവനന്തപുരത്ത് നിന്ന്

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

തിരുവനന്തപുരം: ‘പപ്പയെ ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് തന്നെ അടക്കാന്‍ ഉത്തരവിടുമോ?’ സ്വന്തം അച്ഛന്‍ കണ്‍മുന്നില്‍ വെന്ത് മരിക്കുന്നത് കണേണ്ടി വന്ന രണ്ട് കുട്ടികളുടെ ചോദ്യമാണിത്. കോടതിയുത്തരവ് പ്രകാരം കയ്യേറ്റം ഒഴിപ്പിക്കാന്‍ എത്തിയവര്‍ക്ക് മുന്നില്‍, പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയ രാജന്‍, പോലീസുകാരന്‍ ലൈറ്റര്‍ തട്ടിമാറ്റുന്നതിനിടെ തീപടര്‍ന്ന് പൊള്ളലേറ്റാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു മരണം.

70%ത്തോളം പൊള്ളലേറ്റ രാജനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. പൊള്ളലേറ്റ ഭാര്യ അമ്പിളിയുടെ സ്ഥിതിയും അതീവ ഗുരുതരമായി തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

22നായിരുന്നു സംഭവം. ലക്ഷം വീട് കോളനിയിലെ പുറമ്പോക്ക് ഭൂമിയിലാണ് രാജനും കുടുംബവും താമസിക്കുന്നത്. കോടതി ഉത്തരവിനെത്തുടര്‍ന്ന് കുടിയൊഴിപ്പിക്കാനായി പോലീസ് വീട്ടിലെത്തിയപ്പോഴാണ് രാജന്‍ ഭാര്യയെ ചേര്‍ത്തു പിടിച്ചുകൊണ്ട് ലൈറ്റര്‍ കത്തിച്ചത്. ഇത് പോലീസ് തട്ടിമാറ്റുന്നതിനിടെ പൊള്ളലേല്‍ക്കുകയായിരുന്നു.

അച്ഛന്റെ മരണത്തിനിടയാക്കിയ പോലീസുകാരനെതിരെയും അയല്‍വാസി വസന്തയ്‌ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും രാജന്റെ മക്കളായ രഞ്ജിത്തും രാഹുലും ആവശ്യപ്പെട്ടു.