video
play-sharp-fill

അരുവിക്കര ഡാമിന് താഴെ കുളിക്കാൻ ഇറങ്ങിയ ഐടിഐ വിദ്യാർത്ഥിയുടെ മാല കരമനയാറ്റിൽ കാണാതായി; മുക്കാൽ മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെടുത്ത് സ്കൂബാ ടീം

അരുവിക്കര ഡാമിന് താഴെ കുളിക്കാൻ ഇറങ്ങിയ ഐടിഐ വിദ്യാർത്ഥിയുടെ മാല കരമനയാറ്റിൽ കാണാതായി; മുക്കാൽ മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെടുത്ത് സ്കൂബാ ടീം

Spread the love

തിരുവനന്തപുരം: അരുവിക്കര ഡാമിന് താഴെ തടയണയിൽ കുളിക്കാനിറങ്ങിയ ഐടിഐ വിദ്യാർഥിയുടെ മാല കരമനയാറ്റിൽ‌ കാണാതായി.

തിരുവനന്തപുരം  യൂണിറ്റിൽ നിന്നും സ്കൂബാ ടീം എത്തി മുക്കാൽ മണിക്കൂറോളം പരിശോധന നടത്തിയ ശേഷമാണ് മാല കണ്ടെടുക്കാനായത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

തിരുവനന്തപുരം സ്കൂബാ ടീം അംഗങ്ങൾ സുഭാഷിന്‍റെ നേതൃത്വത്തിൽ ഡ്രൈവർമാരായ സുജയൻ, സന്തോഷ്‌, പ്രതോഷ്, വിഷ്ണുനാരായണൻ, രാഹുൽ എന്നിവർ ചേർന്നാണ് ഒഴുക്കുള്ള സ്ഥലത്തെ പരിശോധനയ്ക്കൊടുവിൽ മാല മുങ്ങിയെടുത്തു നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എങ്ങനെ വിവരം വീട്ടിൽ പറയും എന്ന് കരുതി ആശങ്കയിലായിരുന്ന സുബിന് മാല കിട്ടിയപ്പോഴാണ് ആശ്വാസമായത്.