play-sharp-fill
ചായ മോശമാണെന്നും വേറെ മാറ്റി നൽകണമെന്നും ആവശ്യം ; ഗൃഹനാഥനെയും മകനെയും മർദ്ദിച്ച്  തട്ടുകട ഉടമ ; കേസെടുത്തു പോലീസ്

ചായ മോശമാണെന്നും വേറെ മാറ്റി നൽകണമെന്നും ആവശ്യം ; ഗൃഹനാഥനെയും മകനെയും മർദ്ദിച്ച് തട്ടുകട ഉടമ ; കേസെടുത്തു പോലീസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ചായ മോശമാണെന്നും വേറെ മാറ്റി നൽകണമെന്നും ആവശ്യപ്പെട്ട ഗ്യഹനാഥനും മകനും മർദ്ദനം. പെരുമാതുറ ചേരമാൻ തുരുത്ത് സ്വദേശി സമീറിനും (43) മകനും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ സഅദി സമിയ്ക്കു (18) മാണ് മർദ്ദനമേറ്റത് . കഴക്കൂട്ടം ദേശീയപാത ഓരത്ത് തട്ടുകട നടത്തുന്ന നാസിമുദ്ദീനാണ് മർദ്ദിച്ചത്. മർദ്ദനത്തിൽ സമീറിന്‍റെ ചുണ്ടിനും വലതു കൈക്കും പരിക്കേറ്റു.

തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സമീറിന്റെ ഭാര്യയുമായി മടങ്ങിപ്പോകവേ നിസാമുദ്ദീന്റെ ചായക്കടയിലെത്തി. നൽകിയ ചായ മോശമാണെന്നും വേറൊന്നും മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ടതോടെയാണ് നിസാമുദ്ദീൻ ഇവരെ മർദ്ദിച്ചത് . ഭാര്യയുടെ മുന്നിൽ വച്ചാണ് ഇരുവർക്കും മർദ്ദനമേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. വാക്കേറ്റം ഉന്തും തള്ളിമായപ്പോള്‍ നാസിമുദ്ദീന്‍ കടയിൽ ഉണ്ടായിരുന്ന സ്പൂൺ ഉപയോഗിച്ച് സമീറിന്‍റെ മുഖത്ത് അടിച്ചു. സംഭവം അറിഞ്ഞ് കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി സ്ഥലത്തെത്തി പരിക്കേറ്റവരെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സമീറിന്‍റെ പരാതിയിൽ നാസിമുദ്ദീനെതിരെ കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.പിതാവും മകനും തന്നെ ആക്രമിക്കാൻ വന്നതായി ചൂണ്ടിക്കാട്ടി നാസിമുദ്ദീനും കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. നേരത്തെ ആംബുലൻസ് ഡ്രൈവറെ അസഭ്യം പറഞ്ഞ കേസിലും നിസാമുദ്ദീൻ പ്രതിയാണ്.