വീടിനടുത്തെ മില്ലിനെ ചൊല്ലി തർക്കം; തിരുവനന്തപുരത്ത് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്; ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിലായത് ആഴ്ചകൾ നീണ്ട അന്വേഷണത്തിന് ഒടുവിൽ

Spread the love

തിരുവനന്തപുരം: ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുപുറം സ്വദേശി രമേഷ് (40) നെയാണ് പൊലീസ് പിടികൂടിയത്.

കിഴക്കേക്കര സ്വദേശി ബേബിമോനെ കഴുത്തില്‍ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ബേബിമോനെ അക്രമിച്ചതിനു ശേഷം പ്രതി ഒളിവില്‍ പോവുകയായിരുന്നു. ഒളിവില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റ്.

വീടിനടുത്തെ മില്ലിനെ ചൊല്ലിയുള്ള തർക്കമാണ് വധശ്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒരുമാസത്തോളം പിന്നിട്ട സംഭവത്തിൽ കാഞ്ഞിരംകുളം പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ പ്രതി ഒളിവില്‍ പോയി. ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ഇയാൾ തിരുവനന്തപുരം നഗരത്തിലുള്ള വിവരം പൊലീസിന് ലഭിച്ചത്. പിന്നാലെ തിരുവന്തപുരം മെഡിക്കല്‍ കോളെജിന് സമീപത്തെ ഒളിസങ്കേതത്തില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.