video
play-sharp-fill

ശസ്ത്രക്രിയ ഉപകരണങ്ങളില്‍ അറിയാതെ ട്രോളി തട്ടി; രോഷാകുലനായ ഡോക്ടര്‍ ഓപ്പറേഷന്‍ തിയറ്ററില്‍ വെച്ച് തൊഴിച്ചു; ആരോപണവുമായി നഴ്സിങ് അസിസ്റ്റൻ്റ്

ശസ്ത്രക്രിയ ഉപകരണങ്ങളില്‍ അറിയാതെ ട്രോളി തട്ടി; രോഷാകുലനായ ഡോക്ടര്‍ ഓപ്പറേഷന്‍ തിയറ്ററില്‍ വെച്ച് തൊഴിച്ചു; ആരോപണവുമായി നഴ്സിങ് അസിസ്റ്റൻ്റ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ നഴ്സിനെ തൊഴിച്ചുവെന്ന് ആരോപണം.അണുമുക്തമാക്കിയ ശസ്ത്രക്രിയ ഉപകരണങ്ങളില്‍ ട്രോളി തട്ടിയതില്‍ രോഷാകുലനായ ഡോക്ടര്‍ ഓപറേഷന്‍ തിയറ്ററിനുള്ളില്‍ നഴ്സിങ് അസിസ്റ്റന്‍റിനെ ചവിട്ടിയതായാണ് ആരോപണം ഉയർന്നത്.

ഓര്‍ത്തോ വിഭാഗത്തിലെ ഡോ. പ്രമോദിന് എതിരെയാണ് നഴ്സിങ് അസിസ്റ്റന്‍റായ വിജയകുമാരി ആരോപണം ഉന്നയിക്കുന്നത്. പക്ഷെ സംഭവം വിവാദം ആയിട്ടും വിജയകുമാരി ഇതുവരെ പരാതി നല്‍കിയിട്ടില്ല. ആരോപണവുമായി ബന്ധപ്പെട്ട് നഴ്‌സിങ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ഉത്തരവ് ഇട്ടിരിക്കുകയാണ് ആശുപത്രി സൂപ്രണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആര്‍.എം.ഒ, ലേ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. ശസ്ത്രക്രിയ സമയത്ത് അവിടേക്ക് ട്രോളിയുമായി എത്തിയതായിരുന്നു വിജയകുമാരി. അണുമുകതമാക്കിയ ശസ്ത്രക്രിയ ഉപകരണങ്ങളില്‍ ട്രോളി തട്ടിയെന്നും ഇതില്‍ കുപിതനായ ഡോക്ടര്‍ വിജയയെ മൂന്ന് തവണ മുട്ടിനു താഴേ ഷൂസ് ഇട്ട കാല്‍ കൊണ്ട് ചവിട്ടിയെന്നുമാണ് ആരോപണം. വസ്ത്രത്തില്‍ ഇതിന്റെ പാട് ഉണ്ടായിരുന്നതായി വിജയകുമാരി പറയുന്നു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എന്‍.ജി.ഒ യൂണിയന്‍ സൂപ്രണ്ട് ഓഫിസിനു മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു. സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ക്ക് ഇടയില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്.