തിരുവനന്തപുരത്ത് മയക്കുമരുന്ന് വിൽപ്പന- വിതരണ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ; ഇവരിൽ നിന്ന് 4.25 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം:‌ ബുള്ളറ്റില്‍ വില്‍പ്പനയ്ക്കായി കടത്തികൊണ്ടുവന്ന മയക്കുമരുന്നുമായി തിരുവനന്തപുരത്ത് മൂന്ന് പേർ പിടിയിൽ. ഇവരിൽ നിന്ന് 4.25 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. വള്ളക്കടവ് സ്വദേശി അല്‍ അമീൻ, അമ്പലത്തറ സ്വദേശി നബിന്‍ഷാ, മണക്കാട് സ്വദേശി അജീസ് എന്നിവരെയാണ് പിടികൂടിയത്. വാഹനപരിശോധനയില്‍ മണക്കാട് ഭാഗത്ത് നിന്നാണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്. മയക്കുമരുന്ന് റാക്കറ്റുകളില്‍ പ്രമുഖരാണ് ഇവർ.

ബുള്ളറ്റില്‍ വില്‍പ്പനയ്ക്കായി കടത്തികൊണ്ടുവന്ന മയക്കുമരുന്നുമായി ആദ്യം അല്‍ അമീനിനെയാണ് പിടികൂടിയത്. ഇയാൾ മുൻപും മയക്കുമരുന്ന് കേസിൽ ജയിലിലായിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും അമ്പലത്തറ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് നബിന്‍ഷാ, അജീസ് എന്നിവരെ പിടികൂടിയത്.

വിദ്യാലയങ്ങൾ തുറക്കുന്നതിനു മുന്നോടിയായി സ്കൂള്‍ പരിസരങ്ങളിലും പോക്കറ്റ് റോഡുകളിലും കര്‍ശന പരിശോധനകള്‍ ശക്തമാക്കുന്നതിനായി എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് ഷാഡോ ടീം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പ്രിവന്‍റീവ് ഓഫീസര്‍മാരായ അനില്‍ കുമാര്‍, സന്തോഷ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുരേഷ് ബാബു, നന്ദകുമാര്‍, പ്രബോധ്, സുരേഷ്, ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group