തിരുവനന്തപുരം: തിരുവല്ലത്ത് യുവാവിനെ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി മർദിച്ച് വഴിയിൽ ഉപേക്ഷിച്ച് കടന്ന സംഭവത്തിൽ സുഹൃത്തുക്കളായ പ്രതികൾ അറസ്റ്റിൽ.
ഏഴംഗ സംഘത്തിലെ അഞ്ചുപേരെയാണ് തിരുവല്ലം പൊലീസ് ബംഗളുരുവിൽ നിന്നും അറസ്റ്റ് ചെയ്തത്. വണ്ടിത്തടം പാലപ്പൂർ സ്വദേശി മനുകുമാർ (31), അട്ടക്കുളങ്ങര കരിമഠം സ്വദേശി ധനുഷ് (20), അമ്പലത്തറ സ്വദേശി രോഹിത് (29), മലയിൻകീഴ് സ്വദേശി നിതിൻ (25), പൂന്തുറ സ്വദേശി റഫീക് (29) എന്നിവരാണ് അറസ്റ്റിലായത്.
തിരുവല്ലം സ്വദേശിയായ ആഷിക്കിനെയാണ് പ്രതികൾ തട്ടിക്കൊണ്ടുപോയത്. ഇപ്പോൾ പിടിയിലായ പ്രതികളും ആഷിക്കും സുഹൃത്തുക്കളായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എതിർചേരിയിലുള്ളവരുമായി ആഷിക് അടുത്ത ബന്ധം സ്ഥാപിച്ചുവെന്ന് ആരോപിച്ചായിരുന്നു ഈ സംഘം ആഷിക്കിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചത്.
വിശദ വിവരങ്ങൾ ഇങ്ങനെ
പ്രതികളും ആഷിക്കും സുഹൃത്തുക്കളാണ്. എതിർചേരിയിലുള്ളവരുമായി ആഷിക് അടുത്ത ബന്ധം സ്ഥാപിച്ചുവെന്ന് ആരോപിച്ചാണ് കഴിഞ്ഞ ഞായറാഴ്‌ച വൈകീട്ട് നാലോടെ വണ്ടിത്തടം ഭാഗത്ത് നിന്നും കാറില്‍ കയറ്റികൊണ്ടുപോയി കാട്ടക്കടയ്ക്ക് സമീപം എത്തിച്ച് ആഷിക്കിനെ ഏഴംഗസംഘം ക്രൂരമായി മര്‍ദിച്ചത്.
ബിയര്‍ ബോട്ടിൽകൊണ്ട് യുവാവിന്റെ നട്ടെല്ലിൽ അടിച്ച് പരിക്കേൽപ്പിച്ചെന്നും തലയിലും മുഖത്തും അടിയേറ്റുണ്ടായ മുറിവുകളിൽ സംഘം മുളകുപൊടി തേച്ചു പിടിപ്പിച്ചെന്നും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഒരു സംഘമായി നടന്നിരുന്ന യുവാവ് എതിർചേരിയിൽ ഉള്ളവരുമായി ബന്ധം സ്ഥാപിച്ചുവെന്ന് ആരോപിച്ചായിരുന്നു ക്രൂരമർദനം.
മർദിച്ച ശേഷം വീണ്ടും കാറിൽ കയറി തിരുവല്ലം വാഴമുട്ടത്തിനടുത്തെത്തിച്ചശേഷം റോഡിലേക്ക് തളളിയിട്ടു. സംഭവത്തെക്കുറിച്ച് പുറത്തറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ടായിരുന്നു. മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം നടക്കുന്നുണ്ടെന്നും പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്നും തിരുവല്ലം പൊലീസ് അറിയിച്ചു.